ദുബായ്: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി രവീന്ദ്ര ജഡേജ. പുതിയ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ എട്ടുസ്ഥാനം മെച്ചപ്പെടുത്തി ജഡേജ 13-ാം സ്ഥാനത്തേക്കുയര്‍ന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ജഡേജയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയത്. ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയില്‍ സ്റ്റെയിന്‍ ആണ് റാങ്കിംഗില്‍ ഒന്നാമത്. വിരമിച്ച ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍ ഒമ്പതാമെത്തി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടു ടെസ്റ്റിലും മിന്നുന്ന പ്രകടനമാണ് രവീന്ദ്ര ജഡേജ കാഴ്ചവച്ചത്. ആദ്യ ടെസ്റ്റില്‍ രണ്ടു ഇന്നിംഗ്‌സുകളിലുമായി ജഡേജ എട്ടു വിക്കറ്റുകള്‍ പിഴുതിരുന്നു. രണ്ടാം ടെസ്റ്റില്‍ ആകെ കളി നടന്ന ഒന്നാം ദിവസം ഒന്നാം ഇന്നിംഗ്‌സില്‍ നാലു വിക്കറ്റുകളും വീഴ്ത്തി. ജഡേജയുടെ പ്രകടനം ഇന്ത്യയ്ക്ക് ആദ്യ ടെസ്റ്റില്‍ മിന്നുന്ന ജയവും സമ്മാനിച്ചിരുന്നു. രഞ്ജി ക്രിക്കറ്റിലും നാലു മത്സരങ്ങളില്‍ നിന്നായി 38 വിക്കറ്റുകള്‍ പിഴുത് തകര്‍പ്പന്‍ ഫോമിലായിരുന്നു ജഡേജ. ഇതാണ് ഒന്നരവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജഡേജയ്ക്ക് ടീമില്‍ ഇടം നല്‍കിയത്.
ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് സ്ഥാനം നഷ്ടമായിട്ടില്ല. അഞ്ചാം സ്ഥാനത്തു തന്നെ തുടരും. ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ഏക ഇന്ത്യന്‍ ബൗളറും അശ്വിനാണ്. ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഉയര്‍ന്ന റാങ്കിലുള്ള ഏക ഇന്ത്യന്‍ താരം മുരളി വിജയ് ആണ്. 12-ാം റാങ്കിലാണ് വിജയുടെ സ്ഥാനം. പുജാര 13-ാം റാങ്ക് കരസ്ഥമാക്കിയപ്പോള്‍ വിരാട് കോഹ്‌ലി 17-ാം സ്ഥാനത്ത് തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here