സൗദിയില്‍ കനത്ത കാറ്റിലും പേമാരിയിലും 12 മരണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു

റിയാദ്: സൗദിയില്‍ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന പേമാരിയിലും കനത്ത കാറ്റിലും മരണം 12 ആയി. ഇതില്‍ പകുതിയും കുട്ടികളാണെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കനത്ത പേമാരിയെ തുടര്‍ന്ന് വെള്ളപ്പൊക്കവും രൂപപ്പെട്ടിട്ടുണ്ട്. ബുധനാഴ്ചയാണ് ഏറ്റവും കൂടുതല്‍ മരണം സ്ഥിരീകരിച്ചത്. സൗദിയുടെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ സ്‌കൂളുകളും കോളജുകളും തുടര്‍ച്ചയായ മൂന്നാംദിവസവും അടച്ചിട്ടു.

മരിച്ചവരില്‍ ആറു കുട്ടികളാണ് ഉള്‍പ്പെടുന്നത്. യാന്‍ബു, ഹെയില്‍, ജിദ്ദയുടെ തീരപ്രദേശം എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളാണ് മരിച്ചത്. വെള്ളത്തില്‍ മുങ്ങിയോ, ഒഴുക്കില്‍ പെട്ടോ ആണ് കുട്ടികള്‍ മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News