ഐഎസ്എല്ലില്‍ കൊല്‍ക്കത്തയ്ക്ക് ജയം; ചെന്നൈയിനെ തകര്‍ത്തത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്

കൊല്‍ക്കത്ത: വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ സൂപ്പര്‍ ലീഗില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ എഫ്‌സിയെ കൊല്‍ക്കത്ത തോല്‍പിച്ചത്. കളിയുടെ തുടക്കത്തില്‍ നേടിയ മേധാവിത്വം നിലനിര്‍ത്താനാകാതെ പോയ ചെന്നൈയെ കൊല്‍ക്കത്ത നിലംതൊടാന്‍ അനുവദിച്ചില്ല. ആദ്യപകുതിയില്‍ സമനിലയിലായിരുന്ന മത്സരത്തില്‍ രണ്ടാം പകുതിയിലായിരുന്നു കൊല്‍ക്കത്തയുടെ വിജയഗോള്‍. ഗോള്‍ മടക്കാനുള്ള ചെന്നൈയുടെ ശ്രമങ്ങളെല്ലാം പാഴായി. ജയത്തോടെ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 11 മത്സരങ്ങളില്‍ നിന്ന് കൊല്‍ക്കത്തയ്ക്ക് ഇപ്പോള്‍ 17 പോയിന്റുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here