തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ശബരിമലയില്‍ ജാഗ്രതനിര്‍ദ്ദേശം

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയുടെ പലഭാഗത്തും വെള്ളം കയറിയതിനാലാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ രാത്രി ഒരു സെന്റീമീറ്റര്‍ മഴ പെയ്‌തെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ശബരിമല സന്നിധാനത്തും കനത്തമഴ തുടരുകയാണ്. ഇന്നലെ വൈകുന്നേരത്തോടെയാണ് ശബരിമലയില്‍ കനത്തമഴ തുടങ്ങിയത്. ദുരന്ത നിവാരണ അഥോറിറ്റി ശബരിമലയില്‍ ജാഗ്രതനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. പമ്പയില്‍ കുളിക്കാനിറങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ത്രിവേണിയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഒലിച്ചു പോകാന്‍ തുടങ്ങി. വാഹനങ്ങള്‍ ഒഴുകിപ്പോകാതിരിക്കാന്‍ വടം ഉപയോഗിച്ച് കെട്ടി തടഞ്ഞു. മൂന്നു പേര്‍ വനത്തില്‍ കുടുങ്ങിയിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ വനംവകുപ്പ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ശബരമിലയില്‍ നിന്ന് കുന്നാര്‍ ഡാമിലേക്ക് പോയവരാണ് വനത്തില്‍ കുടുങ്ങിയത്.

ശബരിമലയിലും സന്നിധാനത്തും അയ്യപ്പന്‍മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. പമ്പയില്‍ കുളിക്കുന്നതില്‍ നിന്ന് അയ്യപ്പന്‍മാരെ വിലക്കി. ശബരിമലയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചും അയ്യപ്പന്‍മാരെ കടത്തി വിടുന്നില്ല. എല്ലാവരെയും തടഞ്ഞിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News