ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; കളമശ്ശേരി നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പും ഇന്ന്

തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ 11 മണിക്കാണ് നടക്കുക. ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും. 549 ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനും 365 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫിനും 14 ഗ്രാമപഞ്ചായത്തുകളില്‍ ബിജെപിക്കുമാണ് ഭൂരിപക്ഷം.

അതേസമയം, കോണ്‍ഗ്രസ് ഗ്രൂപ്പ് ചേരിപോരുകള്‍ക്കിടയില്‍ കളമശ്ശേരി നഗരസഭ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും ഇന്ന് നടക്കും. എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള ചേരിപ്പോര് കാരണം ഇതുവരെയും അദ്ധ്യക്ഷയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഐ ഗ്രൂപ്പിന്റെ നോമിനിയായ റുഖിയ ജമാലിനെ കെപിസിസി നിരാകരിച്ചതോടെ കളമശ്ശേരിയില്‍ ഐ ഗ്രൂപ്പ് കൗണ്‍സിലര്‍മാര്‍ രാജി ഭീഷണി മുഴക്കിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News