മോഡിയുടെ വസതിക്ക് സമീപം വെടിവയ്പ്പ്; ആര്‍ക്കും പരുക്കില്ല; അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് വിശദീകരണം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന 7 റെയ്‌സ് കോഴ്‌സ് റോഡില്‍ വെടിവെപ്പ്. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിരുകയായിരുന്നു. മീഡിയാ പാര്‍ക്കിംഗ് ബേക്ക് എതിര്‍വശത്ത് ബുധനാഴ്ച രാത്രി 8.30ഓടെയാണ് സംഭവം.

വിക്ടര്‍ 35ലെ പിസിആര്‍ വാനിലെ ഗണ്‍മാന്‍ രമേഷിന്റെ എകെ 47 തോക്കില്‍ നിന്നാണ് വെടിയുതിര്‍ന്നത്. സാങ്കേതിക തകരാറാണ് വെടിപൊട്ടാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ദില്ലി പോലീസും, ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News