ദില്ലി: കോളേജ് ക്യാമ്പസുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കരുതെന്ന് പറഞ്ഞ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് മണ്ടനാണെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. വിദ്യാര്‍ത്ഥികള്‍ പരസ്പരം ഇടപഴകാന്‍ പഠിക്കണമെങ്കില്‍ ഇടകലര്‍ന്ന് ഇരിക്കണം. അതില്ലാതാവുമ്പോഴാണ് പരസ്പരബഹുമാനം നഷ്ടപ്പെടുന്നതെന്നും അസംബന്ധമാണ് അദ്ദേഹം പറയുന്നതെന്നും കട്ജു മീഡിയാ വണിനോട് പറഞ്ഞു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ബെഞ്ചില്‍ മുട്ടിയിരിക്കുന്നതിനോട് യോജിപ്പില്ലെന്ന് കഴിഞ്ഞ ദിവസമാണ് അബ്ദുറബ്ബ് പറഞ്ഞത്. മന്ത്രിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. കേരളത്തില്‍ ഒരിടത്തും ഇത്തരമൊരു സംഭവമില്ലെന്നും കോളേജ് മാനേജ്‌മെന്റും അധ്യാപകരും അനുവദിക്കുന്നെങ്കില്‍ അവര്‍ ഒരുമിച്ചിരിക്കട്ടെയെന്നും അബ്ദുറബ്ബ് പറഞ്ഞിരുന്നു.
ഫാറൂഖ് കോളേജില്‍ മലയാളം ക്ലാസില്‍ ഒരുമിച്ച് ഒരു ബഞ്ചില്‍ ഇരുന്നുവെന്ന് ആരോപിച്ച് സഹപാഠികളായ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ക്ലാസില്‍ നിന്ന് പുറത്താക്കിയിരുന്നു. നടപടിക്കെതിരെ പ്രതികരിച്ച ഒരു വിദ്യാര്‍ത്ഥിയെ കോളേജ് മനേജ്‌മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു. രണ്ടാം വര്‍ഷ ബിഎ സോഷ്യോളജി വിദ്യാര്‍ത്ഥി ദിനുവിനെയാണ് കോളേജ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ കോളേജ് നടപടി റദ്ദാക്കിയ ഹൈക്കോടതി വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here