രാഹുലിനെയും ഭാര്യയെയും പെണ്‍വാണിഭത്തിലേക്ക് നയിച്ചത് സിനിമ മൂലമുണ്ടായ സാമ്പത്തികപ്രശ്‌നങ്ങളെന്ന് ഐജി

കൊച്ചി: സിനിമ ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെയുണ്ടായ സാമ്പത്തികപ്രശ്‌നങ്ങളാണ് രാഹുല്‍ പശുപാലനെയും ഭാര്യ രശ്മി നായരെയും പെണ്‍വാണിഭത്തിലേക്ക് ആകര്‍ഷിച്ചതെന്ന് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത്. പൊലീസ് ചോദ്യം ചെയ്യലില്‍ ഇരുവരും ഇക്കാര്യം മൊഴിയായി നല്‍കിയിട്ടുണ്ട്. ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് ശ്രീജിത്ത് ഇക്കാര്യം പറയുന്നത്.

എന്നാല്‍ പെണ്‍വാണിഭസംഘത്തെ പിടികൂടിയതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലോ, ചാനല്‍ ചര്‍ച്ചകളിലോ ശ്രീജിത്ത് ഇക്കാര്യം പറഞ്ഞിട്ടില്ല. ഹിന്ദു പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ മാത്രമാണ് സാമ്പത്തിക പ്രതിസന്ധികളാണ് ഇരുവരെയും പെണ്‍വാണിഭത്തില്‍ നയിച്ചതെന്ന് പറയുന്നത്. അതേസമയം, പ്ലിംഗ് എന്ന് പേരിട്ട ചിത്രമാണ് രാഹുല്‍ പശുപാലന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പേര് പ്രഖ്യാപിക്കല്‍ ചടങ്ങിന് ശേഷം സിനിമ സംബന്ധിച്ച വാര്‍ത്തകളെന്നും പുറത്തുവന്നിട്ടില്ല.

ഇന്നലെയാണ് കൊച്ചിയില്‍ നിന്ന് രാഹുലും രശ്മിയുമുള്‍പ്പെടെ 15 പേരെ പിടികൂടിയത്. ഫേസ്ബുക്കില്‍ കൊച്ചുസുന്ദരികള്‍ എന്ന പേജ് നടത്തിയിരുന്ന മലപ്പുറം വളാഞ്ചേരി വെട്ടിച്ചിറ സ്വദേശി ഉമ്മറാ(28)ണ് പിടിയിലായ പ്രധാനി. രാഹുല്‍ പശുപാലനും ഭാര്യ രശ്മിയും കൂടാതെയുള്ളവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരാണ്. മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സജീവമായി പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ റാക്കറ്റില്‍ ഇനിയും അധികം പേര്‍ പിടിയിലാകാനുണ്ടെന്നും റെയ്ഡുകളും അറസ്റ്റും അവസാനിക്കുന്നില്ലെന്നും ശ്രീജിത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News