കുട്ടിയെ വിട്ടുനല്‍കണമെന്ന് രശ്മിയുടെ മാതാപിതാക്കള്‍; മജിസ്‌ട്രേട്ട് അനുമതി നിഷേധിച്ചു; വാഹനമിടിച്ച ശേഷം രക്ഷപ്പെട്ടത് തിരുവനന്തപുരം സ്വദേശിനിയായ മോഡലെന്ന് പൊലീസ്

തിരുവനന്തപുരം: പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ രാഹുലിന്റെയും ഭാര്യ രശ്മിയുടെയും മകനെ വിട്ടുനല്‍കണമെന്ന ആവശ്യവുമായി രശ്മിയുടെ മാതാപിതാക്കള്‍. ഇക്കാര്യവുമായി ഇവര്‍ ശിശുക്ഷേമസമിതി മുമ്പാകെ ഹാജരായി. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കുട്ടിയെ വിട്ടുനല്‍കാന്‍ സാധിക്കില്ലെന്ന് മജിസ്‌ട്രേട്ട് അറിയിച്ചു.

അതേസമയം, നെടുമ്പാശേരിയില്‍ വച്ച് പൊലീസിനെ വാഹനമിടിച്ച ശേഷം രക്ഷപ്പെട്ടത് രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണെന്ന് പൊലീസ്. ഇതില്‍ ഒരാള്‍ തിരുവനന്തപുരം സ്വദേശിനിയായ മോഡലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുബീന, വന്ദന എന്ന സ്ത്രീകളാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പെണ്‍വാണിഭസംഘത്തിലെ അബ്ദുള്‍ഖാദറിനെയും സഹായികളായ അജീഷ്, ആഷിക് എന്നിവരെയുമാണ് പൊലീസ് ആദ്യം കസ്റ്റഡിലെടുത്തത്. തുടര്‍ന്ന് പൊലീസ് തന്ത്രപൂര്‍വ്വം ബംഗല്ലൂരു ലിംഗാ രാജപുരം സ്വദേശി ലിനീഷ് മാത്യു എന്ന സ്ത്രീ രണ്ടു പെണ്‍കുട്ടികളുമായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചും അറസ്റ്റ് ചെയ്തു. ഇതിനുശേഷം മറ്റൊരു ഹോട്ടലിലെത്തിയ രണ്ട് സ്ത്രീകളും ഏജന്റുമാരുമാണ് പൊലീസിനെ വാഹനമിടിച്ച ശേഷം രക്ഷപ്പെട്ടത്. അബ്ദുള്‍ ഖാദറില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കാത്തിനാലാണ് സ്ത്രീകള്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങാതിരുന്നത്. സംശയം തോന്നിയ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരെ മറിക്കടന്ന് കാര്‍ പായുകയായിരുന്നു. ഇവര്‍ക്ക് ശേഷമാണ് രാഹുലും രശ്മിയും ഹോട്ടലിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here