പികെ രാഗേഷിന്റെ പിതാവിന്റെ സ്മൃതിമണ്ഡപത്തിന് ചുവന്ന പെയിന്റടിച്ചു; സംഭവത്തില്‍ പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് ആരോപണം

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായി വിജയിച്ച പി.കെ രാഗേഷിന്റെ പിതാവിന്റെ സ്മൃതിമണ്ഡപത്തിന് ചുവന്ന പെയിന്റടിച്ചു. പുതിയാറമ്പത്ത് ഗോവിന്ദന്റെ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ പെയിന്റടിച്ചത് ഇന്നു രാവിലെയാണ് ശ്രദ്ധയില്‍പ്പെട്ടത്.

തറ ഭാഗത്താണ് ചുവന്ന പെയിന്റടിച്ചിരിക്കുന്നത്. ത്രിവര്‍ണ നിറമായിരുന്നു നിലവിലുണ്ടായിരുന്നത്. സംഭവത്തില്‍ രാഗേഷ് കണ്ണൂര്‍ ഡിവൈ.എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. പള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവൃത്തിച്ച വ്യക്തിയായിരുന്നു ഗോവിന്ദന്‍. സംഭവത്തില്‍ പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് ആരോപണം.

കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഇപി ലതയ്ക്കായിരുന്നു രാഗേഷ് വോട്ട് ചെയ്തത്. ഈ വോട്ടിന്റെ ബലത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫ് നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel