ടാറ്റയുടെ കോംപാക്ട് സെഡാന്‍ വരുന്നു; കൈറ്റിന് വില 4 ലക്ഷം

കുറഞ്ഞ വിലയ്ക്ക് സാധാരണക്കാരന്റെ കയ്യിലും കാര്‍ എത്തിച്ച് വിപ്ലവം കുറിച്ച ടാറ്റ മോട്ടോഴ്‌സ് വീണ്ടും ചരിത്രം രചിക്കാനൊരുങ്ങുന്നു. പുതിയ രണ്ട് മോഡല്‍ കാറുകളുമായി ടാറ്റ ഉടന്‍ വിപണിയില്‍ എത്തും. ഒരു ഹാച്ച്ബാക്ക് മോഡലും ഒരു കോംപാക്ട് സെഡാനുമാണ് ടാറ്റ വൈകാതെ വിപണിയില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നത്. ടാറ്റയുടെ കോംപാക്ട് സെഡാന്‍ കാര്‍ കൈറ്റ് ഉടന്‍ ഇന്ത്യയിലെത്തും. 4 ലക്ഷം രൂപയായിരിക്കും കൈറ്റിന് വിലയെന്നാണ് ടാറ്റയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ഓട്ടോമോട്ടീവ് മേഖലയില്‍ ടാറ്റ ഒരു പുതുയുഗം തന്നെ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇറങ്ങാനിരിക്കുന്ന ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് കൈറ്റ് കോംപാക്ട് സെഡാനും ടാറ്റ ഇറക്കുന്നത്. പെട്രോള്‍-ഡീസല്‍ എന്നീ രണ്ട് വേരിയന്റുകളിലും കൈറ്റ് ലഭ്യമാകും. 1.2 ലീറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പെട്രോള്‍ വേരിയന്റില്‍ ഘടിപ്പിക്കുന്നത്. 85 പിഎസില്‍ 110 എന്‍എം ടോര്‍ക്ക് നല്‍കും. 1.0 ലീറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഡീസല്‍ വേരിയന്റിന്റെ കരുത്ത്. 70 പിഎസ് കരുത്തില്‍ 140 എന്‍എം ടോര്‍ക്ക് വരെ കരുത്ത് ഉല്‍പാദിപ്പിക്കും ഡീസല്‍ എഞ്ചിന്‍. ഡീസല്‍ വേരിയന്റില്‍ ലീറ്ററിന് 25 കിലോമീറ്റര്‍ മൈലേജ് ലഭിക്കും എന്നാണ് ടാറ്റയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

പുതിയ കോംപാക്ട് സെഡാന് 4ലക്ഷം രൂപയായിരിക്കും വില എന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. പെട്രോള്‍ വേരിയന്റിന്റെ ബേസ് മോഡലിനാണ് 4 ലക്ഷം വിലമതിക്കുക. ഡീസല്‍ വേരിയന്റിന്റെ ബേസ് മോഡലിന് 4.5 ലക്ഷം രൂപ വിലവരും. ഫോര്‍ഡ് ഫിഗോ ആസ്പയര്‍, മാരുതി സുസുകി സ്വിഫ്റ്റ് ഡിസയര്‍, ടാറ്റ സെസ്റ്റ് എന്നീ കോംപാക്ട് സെഡാന്‍ മോഡലുകള്‍ക്ക് ഒരു വെല്ലുവിളിയായിരിക്കും ടാറ്റയുടെ കൈറ്റ്. മാരുതിയുടെ വാഗണര്‍, സെലേറിയോ, ഐ10 മോഡലുകള്‍ പ്രിഫര്‍ ചെയ്യുന്ന ഒരു കുടുംബത്തിന് ആ സെഗ്മെന്റില്‍ മറ്റൊരു ഓപ്ഷനാകാന്‍ കൈറ്റ് എന്ന കോംപാക്ട് സെഡാന് സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News