ചുംബിക്കാന്‍ ജെയിംസ് ബോണ്ടിനെ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് സമ്മതിക്കില്ല; സ്‌പെക്ട്രെയിലെ കിസ്സിംഗ് സീനുകള്‍ വെട്ടിമാറ്റി

ദില്ലി: അങ്ങ് ലോസ് ആഞ്ചലസില്‍ ഇല്ലാത്ത നിയന്ത്രണമാണ് ജെയിംസ് ബോണ്ട് ചിത്രത്തിന് ഇന്ത്യയില്‍. അടുത്തദിവസം പുറത്തിറങ്ങാനിരിക്കുന്ന സ്‌പെക്ട്രെ എന്ന പുതിയ ജെയിംസ് ബോണ്ട് ചിത്രത്തില്‍ ജെയിംസ് ബോണ്ട് കാമുകിയെ ചുംബിക്കുന്ന രംഗം ഇന്ത്യയില്‍ കാണാന്‍ സാധിക്കില്ല. ചിത്രത്തില്‍ നിന്ന് കിസ്സിംഗ് സീനുകള്‍ സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റി. 50 ശതമാനം സീനുകളാണ് വെട്ടിമാറ്റിയത്. ദൈവനിന്ദ ആരോപിച്ച് ചില സംഭാഷണങ്ങളും ചിത്രത്തില്‍ നിന്ന് വെട്ടിമാറ്റിയിട്ടുണ്ട്. ചുംബനത്തിന്റെ ദൈര്‍ഘ്യം അനാവശ്യമായി വലിച്ചു നീട്ടിയെന്നാണ് സെന്‍സര്‍ ബോര്‍ഡ് കണ്ടെത്തിയ ന്യായീകരണം.

സംഭവം വാര്‍ത്തയായതോടെ സംസ്‌കാരി ജെയിംസ് ബോണ്ട് എന്ന ഹാഷ് ടാഗില്‍ ട്വിറ്ററില്‍ പ്രതിഷേധവും സെന്‍സര്‍ ബോര്‍ഡിനെതിരെ പരിഹാസവും ആരംഭിച്ചു. ചുംബനം പാടില്ലെങ്കില്‍ ബോണ്ടിന്റെ ഓസ്റ്റണ്‍ മാര്‍ട്ടിന്‍ കാറില്‍ ഒരു ഗണേഷ വിഗ്രഹം വയ്ക്കണമെന്നും ബോണ്ട് മര്‍ട്ടീനി കുടിക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് ട്വിറ്ററാറ്റികളുടെ പരിഹാസം. ബോണ്ടിന്റെ പേര് ജെയിംസ് സീതാറാം കൃഷ്ണകുമാര്‍ ബോണ്ട് എന്ന് മാറ്റിയും പരിഹാസം ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News