ഞാനൊരു മുസ്ലിമാണ്; തീവ്രവാദിയല്ല; വിശ്വാസമുണ്ടെങ്കില്‍ ആലിംഗനം ചെയ്യൂ; പാരിസുകാരോട് ഒരു മുസ്ലിം യുവാവിന്റെ അഭ്യര്‍ത്ഥന

Paris-Hugging

പാരിസ്: ഫ്രഞ്ച് തലസ്ഥാനത്ത് കഴിഞ്ഞ രണ്ടുദിവസമായി അരങ്ങേറിയ ഭീകരാക്രമണത്തില്‍ ജീവന്‍ വെടിഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിന് ഒത്തുകൂടിയതായിരുന്നു അവര്‍. ആ കൂട്ടത്തിനിടയിലേക്കാണ് അജ്ഞാതനായ ഒരു യുവാവ് കടന്നു വന്നത്. സ്‌കാര്‍ഫു കൊണ്ട് കണ്ണുകള്‍ മൂടിക്കെട്ടി, കാലുകള്‍ കൊണ്ട് പ്ലക്കാര്‍ഡുകള്‍ ചവിട്ടിപ്പിടിച്ച് നില്‍ക്കുകയായിരുന്ന യുവാവ് പെട്ടെന്നു തന്നെ അവരുടെ ശ്രദ്ധ പിടിച്ചുപറ്റി. പേരു പറയാതെ സ്വയം അയാള്‍ പരിചയപ്പെടുത്തിയത് ഇങ്ങനെ. ‘ഞാന്‍ ഒരു മുസ്ലിമാണ്. എന്നാല്‍, ഞാന്‍ ഒരു തീവ്രവാദിയാണെന്നാണ് പറയപ്പെടുന്നത്. എനിക്ക് നിങ്ങളെ വിശ്വാസമാണ്. നിങ്ങള്‍ എന്നെ വിശ്വസിക്കുന്നുണ്ടെങ്കില്‍ എന്നെ ആശ്ലേഷിക്കൂ എന്നായിരുന്നു അയാള്‍ പറഞ്ഞത്.

വിട്ടുപിരിഞ്ഞ തങ്ങളുടെ പ്രിയപ്പെട്ടവരെ ഒത്തുകൂടിയ ആ ജനങ്ങള്‍ യുവാവിനെ നിരാശനാക്കിയില്ല. ഓരോരുത്തരായി അയാളെ സമീപിച്ച് ആശ്ലേഷിച്ചു. പാരിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുസ്ലിം പൗരന്മാര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെ കുറിച്ചും ഇസ്ലാം മതവിശ്വാസികളെല്ലാവരും തീവ്രവാദികളല്ലെന്നും പാരിസ് ജനതയെ ബോധ്യപ്പെടുത്തുകയായിരുന്നു യുവാവിന്റെ ലക്ഷ്യം. തന്റെ കണ്ണിന്റെ കെട്ടഴിച്ച ആ മുസ്ലീം യുവാവ് തന്നെ പുല്‍കിയ എല്ലാവരോടും നന്ദി പറഞ്ഞാണ് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News