പാരിസ് ആക്രമണത്തിന്റെ സൂത്രധാരന്‍ അബൗദ് കൊല്ലപ്പെട്ടതു തന്നെ; അബൗദിന്റെ മരണം ഫ്രഞ്ച് പൊലീസ് സ്ഥിരീകരിച്ചു

പാരിസ്: പാരിസില്‍ 129 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന് ഫ്രഞ്ച് പൊലീസ് സംശയിച്ചിരുന്ന അബ്ദല്‍ ഹാമിദ് അബൗദ് കൊല്ലപ്പെട്ടു. ഫ്രഞ്ച് പൊലീസാണ് അബൗദിന്റെ മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സെന്റ് ഡെനിസില്‍ നടന്ന പൊലീസ് വെടിവയ്പ്പിലാണ് അബൗദ് കൊല്ലപ്പെട്ടത്. അബൗദ് ആത്മഹത്യ ചെയ്തതായി കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു. വെള്ളിയാഴ്ച നടന്ന സ്‌ഫോടനത്തിന്റെയും വെടിവയ്പ്പിന്റെയും മുഖ്യസൂത്രധാരനായി പൊലീസ് സംശയിച്ചിരുന്നത് 28 കാരനായ അബൗദിനെയായിരുന്നു.

ബെല്‍ജിയം സ്വദേശിയായ അബൗദ് സിറിയയിലാണെന്നായിരുന്നു പൊലീസ് സംശയിച്ചിരുന്നത്. എന്നാല്‍, അന്വേഷണത്തില്‍ അബൗദ് സെന്റ് ഡെനീസിലെ ഒരു വീട്ടില്‍ ഉണ്ടെന്ന് വ്യക്തമായി. പിന്നീട് സായുധ പൊലീസ് സംഘം വീടു വളയുകയും അബൗദിനെ വെടിവച്ചു കൊലപ്പെടുത്തുകയുമായിരുന്നു. വിരലടയാളത്തില്‍ നിന്നാണ് കൊല്ലപ്പെട്ടത് അബൗദ് തന്നെയെന്ന് സ്ഥിരീകരിച്ചത്. പൊലീസ് റെയ്ഡ് നടത്തിയ കെട്ടിടത്തിനുള്ളില്‍ കാണപ്പെട്ട ഒരു മൃതശരീരം വിരലടയാള പരിശോധനയില്‍ അബൗദാണെന്ന് തിരിച്ചറിഞ്ഞതായി പാരിസ് പ്രോസിക്യൂട്ടര്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News