ഐഎസ്എല്ലില്‍ ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം; പുണെ സിറ്റിയെ തകര്‍ത്തത് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക്

ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മിന്നുന്ന ജയത്തോടെ റോബര്‍ട്ടോ കാര്‍ലോസിന്റെ ഡല്‍ഹി ഡൈനാമോസ് പോയിന്റ് പട്ടികയില്‍ ഏറ്റവും മുന്നിലെത്തി. പുണെ സിറ്റി എഫ്‌സിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ച ഡല്‍ഹി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ആദില്‍ നബി, മലയാളിയായ അനസ് എടത്തൊടിക, ജോണ്‍ ആര്‍നെ റീസ് എന്നിവരാണ് ഡല്‍ഹിക്കു വേണ്ടി ഗോളുകള്‍ നേടിയത്. അഡ്രിയാന്‍ മുട്ടുവിന്റെ വകയായിരുന്നു പുണെയുടെ ആശ്വാസഗോള്‍. ആദ്യപകുതിയില്‍ അഞ്ചു മിനിറ്റിനിടെ വീണ രണ്ട് ഗോളുകളാണ് പുണെയുടെ ആത്മവിശ്വാസം തകര്‍ത്തത്. ഗുസ്താവോ ഡോസ് സാന്റോസിനും ഹന്‍സ് മള്‍ഡര്‍ക്കും പകരം വിനിഷ്യസിനെയും ആദില്‍ നബിയെയും ടീമില്‍ കൊണ്ടുവന്ന കാര്‍ലോസിന്റെ തന്ത്രം പിഴച്ചതുമില്ല.

തുടക്കത്തില്‍ തുല്യശക്തികളെ പോലെയായിരുന്നു പോരാട്ടം. എന്നാല്‍, ആദ്യ പകുതിയുടെ പകുതി സമയം ആയപ്പോഴേക്കും കളിയുടെ നിയന്ത്രണം പതുക്കെ ഡല്‍ഹി ഏറ്റെടുത്തു. പാറപോലെ ഉറച്ച ഡല്‍ഹിയുടെ പ്രതിരോധം കൂടിയായതോടെ പുണെക്ക് ഒരു പരിധിയില്‍ കൂടുതല്‍ മുന്നേറാനായില്ല. 35-ാം മിനിറ്റില്‍ ഡല്‍ഹി ആദ്യവെടി പൊട്ടിച്ചു. മലൂദ എടുത്ത കോര്‍ണര്‍ കിക്ക് റോബിന്‍ സിംഗ് നബിയിലേക്ക് കണ്‍വെര്‍ട് ചെയ്തു. നബി കൃത്യമായി അത് വലയിലാക്കി. അഞ്ച് മിനിറ്റിനകം മറ്റൊരു കോര്‍ണര്‍ കിക്ക് പുണെയുടെ വിധി കുറിച്ചു. 40-ാം മിനിറ്റില്‍ മലൂദയുടെ തന്നെ കോര്‍ണര്‍ കിക്ക് മനോഹരമായ ഒരു ഹെഡറിലൂടെ അനസ് ലക്ഷ്യത്തിലെത്തിച്ചു.

രണ്ടാം പകുതിയില്‍ 85-ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നാണ് ജോണ്‍ റീസ് മൂന്നാം ഗോള്‍ കണ്ടെത്തിയത്. എതിരില്ലാത്ത മൂന്നു ഗോളിന്റെ നാണക്കേട് ഏറ്റുവാങ്ങേണ്ടി വരുമെന്ന ഘട്ടത്തില്‍ ഇന്‍ജുറി ടൈമിന്റെ അവസാന നിമിഷത്തില്‍ അഡ്രിയാന്‍ മുട്ടു പുണെയുടെ ആശ്വാസഗോള്‍ നേടിയത്. മുട്ടുവിന്റെ ഫ്രീകിക്ക് ഡോബ്ലാസിന്റെ കയ്യില്‍ കൊണ്ടെങ്കിലും വലയിലേക്കുള്ള പ്രയാണത്തിന് തടസ്സമായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News