തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം നേതൃത്വത്തിന്റെ പിടിപ്പ് കേടാണെന്ന് ചെന്നിത്തല; സുധീരനെതിരെ ഉമ്മന്‍ചാണ്ടിയും പരാതി അറിയിക്കുമെന്ന് സൂചന

ദില്ലി: കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരെ പരാതിയുമായി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ടു. തദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം കെ.പി.സി.സി നേതൃത്വത്തിന്റെ പിടിപ്പ് കേടാണെന്ന് ചെന്നിത്തല ഹൈക്കമാന്‍ഡ് വൃത്തങ്ങളെ അറിയിച്ചു. വിമത പ്രശ്‌നം പരിഹരിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും ചെന്നിത്തല അറിയിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്കിന് തുടക്കമിട്ട് കൊണ്ടാണ് ചെന്നിത്തല ഹൈക്കമാന്‍ഡ് നേതൃത്വത്ത് കണ്ടത്. വന്‍ പരാജയത്തിന് കാരണം കെ.പി.സി.സി നേതൃത്വത്തിന്റെ പിടിപ്പ് കേടാണ്. സുധീരന്റെ നേതൃത്വത്തെ പരോക്ഷമായി എഐസിസി നേതൃത്വത്തിന് മുമ്പില്‍ കുറ്റപ്പെടുത്തിയ ചെന്നിത്തല ബാര്‍ കോഴ കേസിനെക്കുറിച്ച് നേതൃത്വവുമായി ചര്‍ച്ച നടത്തിയില്ല. വിമത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും വീഴ്ച്ച പറ്റി. ഹൈക്കമാന്‍ഡ് നേതൃത്വവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ചെന്നിത്തല പരാജയം വിലയിരുത്തുമെന്ന് അറിയിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് പരാജയം സുധീരന് മേല്‍ കെട്ടിയേല്‍പ്പിക്കാനുള്ള ശ്രമമാണ് എ, ഐ ഗ്രൂപ്പുകള്‍ നടത്തുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്‍ഡ് നേതാക്കളെ കാണുന്നുണ്ട്. സുധീരനെതിരെ ഉമ്മന്‍ചാണ്ടിയും പരാതി അറിയിക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News