പാട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് അധികാരമേല്‍ക്കും. ഗവര്‍ണര്‍ രാംനാഥ് ഗോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. പാട്‌ന ഗാന്ധി മൈതാനിയില്‍ നടക്കുന്ന ചടങ്ങിന് കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും സാക്ഷിയാകും.
ചടങ്ങില്‍ പങ്കെടുക്കാനുള്ള നിതീഷിന്റെ ശ്രമം മോഡി സ്വീകരിച്ചെങ്കിലും വിദേശയാത്രയുടെ തിരക്കുമൂലം റദ്ദാക്കുകയായിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ തുടങ്ങിവരും പങ്കെടുക്കും.
ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാവും. ലാലുവിന്റെ മറ്റൊരു മകന്‍ തേജ് പ്രതാപ് യാദവും കാബിനറ്റ് റാങ്കോടെ മന്ത്രിസഭയിലുണ്ടാവുമെന്നും സൂചനയുണ്ട്. ബിഹാര്‍ നിയസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ആര്‍ജെഡി.
Get real time update about this post categories directly on your device, subscribe now.
Discussion about this post