സു സു സുധിയ്ക്കും രാജമ്മയ്ക്കുമൊപ്പം അക്കല്‍ദാമയിലെ പെണ്ണും തീയേറ്ററുകളില്‍

നാലു ചിത്രങ്ങള്‍ ഇന്ന് തീയേറ്ററുകളിലെത്തുന്നു. ജയസൂര്യയുടെ സു സു സുധി വാല്‍മീകം, കുഞ്ചാക്കോബോബന്റെ രാജമ്മ അറ്റ് യാഹൂ, ഷട്ടര്‍ തമിഴ് റീമേക്കായ ഒരു നാള്‍ ഇരവില്‍, അക്കല്‍ദാമയിലെ പെണ്ണ് എന്നിവയാണ് ഇന്ന് തീയേറ്ററുകളിലെത്തുന്നത്.

സു സു സുധി വാല്‍മീകം

പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം രഞ്ജിത് ശങ്കറിന്റെ സംവിധാനത്തില്‍ ജയസൂര്യ നായകനാകുന്ന ചിത്രമാണ് സു സു സുധീ വാല്‍മീകം. വിക്ക് അനുഭവിക്കുന്ന സുധീന്ദ്രന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ശിവദയാണ് നായിക. അജു, സുനില്‍ സുഖദ എന്നിവര്‍ മറ്റുവേഷങ്ങളിലെത്തുന്നു. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് വിതരണം.

സുധീടെ കല്യാണമാണ് .നിങ്ങൾ എല്ലാവരും വരണം 🙂 🙂 Su Su Sudhi Vathmeekam ‘ കല്ല്യാണത്തലേന്ന് ‘ Teaser ..

Posted by Jayasurya on Sunday, November 15, 2015

രാജമ്മ അറ്റ് യാഹൂ

മൈക്കിള്‍ രാജമ്മ, വിഷ്ണു യോഹന്നാന്‍ എന്നീ സഹോദരങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ആസിഫലിയും പ്രധാനവേഷങ്ങളിലെത്തുന്നു. ലാല്‍ജോസിന്റെ സഹസംവിധായകനായിരുന്ന രഘുരാമവര്‍മ്മയാണ് സംവിധാനം. നിക്കി ഗല്‍റാണിയും അനുശ്രീയുമാണ് നായികമാര്‍. എം. സിന്ധുരാജാണ് തിരക്കഥ. എംടിഎം വെല്‍ഫ്‌ളോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിന്‍, രമേഷ് നമ്പ്യാര്‍, ബെന്നി, ബാബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Theater List

Posted by Asif Ali on Thursday, November 19, 2015

അക്കല്‍ദാമയിലെ പെണ്ണ്

നവാഗതനായ ജയറാം കാളിദാസ് ഒരുക്കുന്ന ചിത്രമാണ് അക്കല്‍ ദാമയിലെ പെണ്ണ്. ശ്വേതാ മേനോനും മാളവികയും ആണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാല്‍, വിനീത്, ജാഫര്‍ ഇടുക്കി, ഷാജൂ, സുധീര്‍ കരമന, രാജേഷ് ഹെബ്ബാര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ഒരു നാള്‍ ഇരവില്‍

ജോയ് മാത്യൂ ചിത്രമായ ഷട്ടറിന്റെ തമിഴ് പതിപ്പാണ് ഒരു നാള്‍ ഇരവില്‍. എഡിറ്ററായ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തത്. സജിതാ മഠത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തെ ചിത്രത്തില്‍ അനുമോളാണ് അവതരിപ്പിക്കുന്നത്. സത്യരാജ്, യുഗി സേതു, അനുമോള്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍. തിങ്ക് ബിഗ് സ്റ്റുഡിയോസാണ് വിതരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News