ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് ചുട്ടെരിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭീഷണി. വൈറ്റ് ഹൗസിന് നേരെ ചാവേറാക്രമണവും കാര്‍ബോംബ് സ്‌ഫോടനവും നടത്തുമെന്നാണ് ഭീകരരുടെ ഭീഷണി. പാരിസിനെക്കാള്‍ കൂടുതല്‍ നാശനഷ്ടം യുഎസില്‍ വരുത്തുമെന്നും സമാന ആക്രമണങ്ങള്‍ ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ ഇനിയും ആവര്‍ത്തിക്കുമെന്നും ഐഎസ് മുന്നറിയിപ്പ് നല്‍കുന്നു. യുഎസ്, ഫ്രഞ്ച് പ്രസിഡന്റുമാരെ കൊലപ്പെടുത്തുമെന്നും ഭീകരര്‍ സന്ദേശത്തില്‍ പറയുന്നു.
വ്യാഴാഴ്ച്ച പുറത്തിറക്കിയ ആറു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് ഐഎസ് ഇക്കാര്യം അറിയിച്ചത്. ന്യൂയോര്‍ക്ക് സിറ്റി തകര്‍ക്കുമെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിലൂടെ ഐഎസ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വീഡിയോ സന്ദേശവും പുറത്തുവന്നിരിക്കുന്നത്.
അതേസമയം, ഇത്തരത്തിലുള്ള ഒരു വീഡിയോയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചു. വാര്‍ത്തകളുടെ നിജസ്ഥിതി കുറിച്ച് അറിയില്ലെന്ന് എഫ്ബിഐ മേധാവി ജയിംസ് കോമെ വ്യക്തമാക്കി. ഭീഷണികളെ ഗൗരവത്തോടെ തന്നെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് സുരക്ഷാ മന്ത്രാലയ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here