കലാപം നടത്താന്‍ ആര് രഥയാത്ര നടത്തിയാലും കേരളം അതിനെ പിടിച്ചുകെട്ടും; വെള്ളാപ്പള്ളിയുടെ രഥയാത്രക്കെതിരെ കോടിയേരി

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സംഘടിപ്പിക്കുന്ന രഥയാത്രക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

വര്‍ഗീയമായി ചേരിതിരിച്ച് കലാപം നടത്താന്‍ ആര് രഥയാത്ര നടത്തിയാലും കേരളത്തിലെ യുവജനത അതിനെ പിടിച്ചുകെട്ടുമെന്നും അവര്‍ക്കതിനുള്ള കെല്‍പ്പുണ്ടെന്നും കോടിയേരി പറഞ്ഞു. രഥയാത്ര നടത്തുമ്പോള്‍ കേരളത്തിന്റെ മുന്നില്‍ ഉത്തരം കിട്ടാതെ നില്‍ക്കുന്ന ചില ചോദ്യങ്ങള്‍ക്ക് വെള്ളാപ്പള്ളി മറുപടി നല്‍കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. എസ്എന്‍ ട്രസ്റ്റിന്റെ സ്ഥാപനങ്ങളില്‍ എത്രപേരെ നിയമിച്ചു?, എത്ര രൂപ കോഴ വാങ്ങി?, സ്വാമി ശാശ്വതീകാനന്ദയുടെ മരണം എങ്ങനെയായിരുന്നു? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ വെള്ളാപ്പള്ളി രഥയാത്രയെ ഉപയോഗപ്പെടുത്തണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

മതനിരപേക്ഷത തകര്‍ത്ത്, വര്‍ഗീയമായി ചേരിതിരിച്ച് കലാപം നടത്താന്‍ ആര് രഥയാത്ര നടത്തിയാലും കേരളത്തിലെ യുവജനത അതിനെ പിടിച്ചു…

Posted by Kodiyeri Balakrishnan on Thursday, November 19, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News