ഹസന്റെ പരാമര്‍ശത്തിനെതിരെ പരാതി നല്‍കുമെന്ന് കെ.സുധാകരന്‍; രാഗേഷ് മൂന്നു സീറ്റുകള്‍ നഷ്ടപ്പെടുത്തി; പാര്‍ട്ടിയില്‍ തനിക്കൊരു സ്ഥാനവുമില്ലെന്നും സുധാകരന്‍

കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി കെ.സുധാകരന്‍. കോണ്‍ഗ്രസിനുള്ളിലെ ചില ശക്തികളാണ് രാഗേഷിന്റെ പിന്നിലുള്ളത്. ആ ശക്തികള്‍ ആരാമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ തനിക്കൊരു സ്ഥാനവുമില്ല. പി.രാമകൃഷ്ണന്‍ എന്റെ വിശ്വാസ്യതയ്ക്ക് പോറലേല്‍പ്പിച്ചു. എം.എം.ഹസന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംശയം പ്രകടിപ്പിച്ചത് ശരിയായില്ല. അതിനെതിരെ കെപിസിസിക്ക് പരാതി നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു.

കണ്ണൂരിലെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതില്‍ തനിക്ക് പങ്കില്ല. കോണ്‍ഗ്രസിന്റെ മൂന്നു സീറ്റുകള്‍ രാഗേഷ് നഷ്ടപ്പെടുത്തി. മനസാക്ഷിയില്ലാത്തവനാണ് രാഗേഷ്. പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാവുന്ന ആവശ്യങ്ങളല്ല രാഗേഷ് ഉന്നയിച്ചത്. വിമതരെ വളര്‍ത്തിയവരാണ് പരാജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. രാഗേഷിനെ വലിയ ആളാക്കിയത് മാധ്യമങ്ങളാണെന്നും കെ.സധാകരന്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News