ചന്ദ്രബോസ് വധക്കേസ്; നിസാമിന്റെ ഹര്‍ജിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായില്ല; അഭിഭാഷകന്‍ എവിടെ പോയെന്ന് സുപ്രീംകോടതി

ദില്ലി: ചന്ദ്രബോസ് വധക്കേസില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായില്ല. പ്രതി നിസാമിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് അഭിഭാഷകന്‍ ഹാജരാകാതിരുന്നത്. കേരളത്തിനു പുറത്തേക്ക് കേസ് മാറ്റണമെന്നായിരുന്നു നിസാമിന്റെ ആവശ്യം.

സര്‍ക്കാര്‍ അഭിഭാഷകന്‍ എവിടെ പോയെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ചോദിച്ചു. ഹര്‍ജിയുടെ പകര്‍പ്പ് സര്‍ക്കാര്‍ അഭിഭാഷകന് നേരിട്ട് കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News