രാഹുല്‍ പശുപാലനെ തള്ളി കിസ് ഓഫ് ലൗ വക്താക്കള്‍; ആരോപണങ്ങളിലൂടെ ചുംബന സമരത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ തകര്‍ക്കാനാവില്ല; സെക്‌സ് റാക്കറ്റുമായി ബന്ധമില്ലെന്നും വിശദീകരണം

കൊച്ചി: രാഹുലിന്റെയും ഭാര്യ രശ്മി ആര്‍ നായരുടെയും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് കിസ് ഓഫ് ലൗ പേജ് ഉപയോഗിക്കാന്‍ അനുവദിച്ചിട്ടില്ലെന്ന് കിസ് ഓഫ് ലൗ വക്താക്കള്‍. രാഹുലിന്റെ സെക്‌സ്‌റാക്കറ്റുമായി കിസ് ഓഫ് ലൗവിന് ബന്ധമില്ലെന്നും ആരോപണങ്ങളിലൂടെ ചുംബന സമരത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ തകര്‍ക്കാനാവില്ലെന്നും ഇവര്‍ വ്യക്തമാക്കി. ചുംബനസമരത്തെ സെക്‌സ്‌റാക്കറ്റമായി ബന്ധപ്പെടുത്തിയുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന അപലപനീയമാണ്. ആരോപണങ്ങള്‍ തെളിയിക്കാന്‍ ചെന്നിത്തല തെളിവുകള്‍ ഹാജരാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ചുംബനസമരപരിപാടിക്ക് ഒരു നേതാവോ നേതാക്കളോ ഉണ്ടായിരുന്നില്ല. സദാചാര പൊലീസിനെതിരെയും ഫാസിസത്തിനെതിരെയും ഒരേ നിലപാടുകള്‍ സ്വീകരിച്ച ഒരുകൂട്ടമാളുകളായിരുന്നു ചുംബനസമരത്തിന്റെ പിന്നിലെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പല വിഷയങ്ങളിലും രാഹുല്‍ പശുപാലന്റെ നിലപാടിനെതിരെ തങ്ങള്‍ പ്രതികരിച്ചിരുന്നു. രാഹുലിനും ഭാര്യക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പൊലീസിന്റെ ഭാഷ്യം മാത്രമേ എല്ലാവരും അറിഞ്ഞിട്ടുള്ളു. ഈ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം പുറത്തുവരാന്‍ തങ്ങളും കാത്തിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.

ചുംബനസമരത്തിന്റെ മറവിലാണ് രാഹുലും സംഘവും പെണ്‍കുട്ടികളെ കണ്ടെത്തിയിരുന്നതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി കിസ് ഓഫ് ലൗ വക്താക്കള്‍ രംഗത്തെത്തിയത്. കൈരളി ന്യൂസ് ഓണ്‍ലൈനാണ് രാഹുലിനെ ചുംബനസമര നേതാവായി ചിത്രീകരിച്ചതെന്നും ഇവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News