ഇന്ത്യന്‍ സാരിക്ക് നൂറുവയസ്; സാരിയുടെ ചരിത്രം പറയുന്ന വീഡിയോയുമായി ശീമാട്ടി; സാരി പ്രിയങ്കരമായ കാലങ്ങളെക്കുറിച്ചു കാണാം

saree

കൊച്ചി: സാരിയെന്നാല്‍ ഇന്ത്യന്‍ സ്ത്രീകളുടെ പ്രിയവേഷമാണ്. നൂറു വര്‍ഷം കഴിഞ്ഞിരിക്കുന്നു ഇന്ത്യന്‍ വസ്ത്രപാരമ്പര്യത്തിന്റെ ചാരുതയേറിയ സാരിക്ക്. ഇക്കാലങ്ങളെ ദൃശ്യവല്‍കരിക്കുകയാണ് ശീമാട്ടി. 5.19 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് സാരിയുടെ ചരിത്രം പറയുന്നത്.

സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഘട്ടത്തില്‍നിന്നു സെപ്പിയ ദൃശ്യമാനത്തിലൂടെ നിറക്കൂട്ടുകള്‍ നിറഞ്ഞ സാരികളിലെത്തുന്നതാണ് വീഡിയോ. മദര്‍ തെരേസ, സരോജിനി നായിഡു, എംഎസ് സുബ്ബലക്ഷ്മി എന്നിവര്‍ ആദ്യഘട്ടങ്ങളില്‍ കാണുമ്പോള്‍ സംഗീതവും നൃത്തവും സാരിയുടെ സംസ്‌കാരവും ഉപോല്‍ബലകമായി ഉപയോഗിച്ചിരുന്നു. നാല്‍പതുകളില്‍ ലതാ മങ്കേഷ്‌കറും അനുയോജ്യമായ സംഗീതവും സാരിയുടെ ഡ്രെയിപിംഗും ആ കാലഘട്ടത്തിലേക്കു കാണികളെ കൂട്ടിക്കൊണ്ടുപോകുന്നു.

2007-ലെ മിസ് എര്‍ത്ത് ആയ അമൃത പട്കിയാണ് സാരിയുടെ ചരിത്രവീഡിയോയുടെ അവതാരക. വിഡീയോയെ ശബ്ദത്തിലൂടെ അവതരിപ്പിക്കുന്നത് ശീമാട്ടിയുടെ സാരഥി ബീനാ കണ്ണനും. സെന്‍ട്രല്‍ അഡ്വര്‍ടൈസിംഗ് ഏജന്‍സിയിലെ ശിവകുമാര്‍ രാഘവാണ് വീഡിയോയുടെ ആശയവും ആവിഷ്‌കാരവും സംവിധാനം ചെയ്തിരിക്കുന്നത്. വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News