ബിഹാറില്‍ മഹാസര്‍ക്കാര്‍ അധികാരമേറ്റു; നിതീഷ് കുമാര്‍ മുഖ്യമന്ത്രി; തേജസ്വി യാദവ് ഉപമുഖ്യമന്ത്രി

പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അഞ്ചാം തവണയാണ് നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. തുടര്‍ച്ചയായ മൂന്നാം തവണയും. ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി പ്രസാദ് യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലാലുവിന്റെ മറ്റൊരു മകനായ തേജ്പ്രതാപ് യാദവും നിതീഷ് മന്ത്രിസഭയില്‍ മന്ത്രിയാകും. 28 മന്ത്രിമാരുമായാണ് ബിഹാറില്‍ മഹാസര്‍ക്കാര്‍ അധികാരമേറ്റത്.

ആകെയുള്ള 28 മന്ത്രിമാരില്‍ 12 പേര്‍ വീതം ആര്‍ജെഡി-ജെഡിയു കക്ഷികളില്‍ നിന്നാണ്. കോണ്‍ഗ്രസിന് 4 മന്ത്രിസ്ഥാനം നല്‍കും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, എംകെ സ്റ്റാലിന്‍ തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News