ഷീനാ ബോറാ വധക്കേസ്; പീറ്റര്‍ മുഖര്‍ജിക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനാ കുറ്റവും

മുംബൈ: ഷീനാ ബോറാ വധക്കേസില്‍ സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവി പീറ്റര്‍ മുഖര്‍ജിക്കെതിരെ സിബിഐ കൊലക്കുറ്റം ചുമത്തി. തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, കൊലപാതകം എന്നീ കുറ്റങ്ങളാണ് പീറ്റര്‍ മുഖര്‍ജിക്കെതിരെ സിബിഐ ചുമത്തിയിട്ടുള്ളത്. ഷീനയെ കൊലപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയില്‍ പീറ്ററിനും പങ്കുണ്ടെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. പീറ്ററിനെ 14 ദിവസം കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നും സിബിഐ കോടതിയില്‍ അറിയിച്ചു. അതേസമയം, കേസില്‍ താന്‍ നിരപരാധിയാണെന്ന് ഷീനയുടെ അമ്മ ഇന്ദ്രാണി മുഖര്‍ജി കോടതിയില്‍ അറിയിച്ചു. തന്നെ കേസില്‍ കുടുക്കുകയായിരുന്നെന്നും ഇന്ദ്രാണി വാദിച്ചു.

ഇന്നലെ രാത്രിയാണ് പീറ്റര്‍ മുഖര്‍ജിയെ സിബിഐ അറസ്റ്റു ചെയ്തത്. കേസില്‍ തെളിവു നശിപ്പിച്ച കുറ്റത്തിനായിരുന്നു അറസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News