ആറ്റിങ്ങലില്‍ സ്വകാര്യബസ് പാലത്തിന്റെ കൈവരി തകര്‍ത്ത് തലകീഴായി താഴേക്ക് പതിച്ച് അപകടം; രണ്ടു പേര്‍ മരിച്ചു; ഒഴിവായത് വന്‍ ദുരന്തം

തിരുവനന്തപുരം: ആറ്റിങ്ങലില്‍ സ്വകാര്യ ബസ് പാലത്തില്‍നിന്നു താഴേക്കു തലകീഴായി മറിഞ്ഞ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. വര്‍ക്കല വട്ടപ്ലാമൂട് റീനാ ഭവനില്‍ നമ്പീശന്‍ സുഭദ്ര ദമ്പതികളുടെ മകള്‍ എന്‍. അശ്വതി(17)യും കോരാണി സ്വദേശിയായ മറ്റൊരു വിദ്യാര്‍ത്ഥിനിയുമാണ് മരിച്ചത്. പരുക്കേറ്റവരെ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Attingal Accident Attingal-Accident-2 aattingal 1 attingal 2 attingal 3 Attingal-Accident

മാമം പാലത്തില്‍നിന്നാണ് ബസ് മറിഞ്ഞത്. മംഗലപുരം – ആറ്റിങ്ങല്‍ റൂട്ടിലോടുന്ന ഐശ്വര്യ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. മാമം പാലത്തിന്റെ കൈവരി തകര്‍ന്ന് ബസ് താഴേക്ക് പോയി. 30 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.

വന്‍ ദുരന്തമാണ് ഒഴിവായത്. അല്‍പം മാറിയിരുന്നെങ്കില്‍ ബസ് സമീപത്തെ ആറ്റിലേക്ക് പതിക്കുമായിരുന്നു. ആറിന്റെ കരയിലേക്കാണ് ബസ് തല കീഴായി മറിഞ്ഞത്. അപകടത്തില്‍പ്പെട്ട മറ്റ് മുഴുവന്‍ യാത്രക്കാരെയും ബസിനുള്ളില്‍ നിന്ന് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News