മുംബൈയെ കെട്ടുകെട്ടിച്ച് വടക്കുകിഴക്കന്‍ പോരാളികള്‍; നോര്‍ത്ത് ഈസ്റ്റിന്റെ ജയം എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക്

ഗുവാഹത്തി: ആദ്യ നാലില്‍ കടക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ നിക്കോളാസ് അനല്‍ക്കയുടെ മുംബൈ സിറ്റിയെ നോര്‍ത്ത് ഈസ്റ്റ് കെട്ടുകെട്ടിച്ചു. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് മുംബൈയെ തോല്‍പിച്ച നോര്‍ത്ത് ഈസ്റ്റ് നാലാം സ്ഥാനത്തേക്ക് കുതിക്കുകയും ചെയ്തു. ആദ്യ പകുതിയില്‍ ബ്രൂണോ ഹെരേരോയും രണ്ടാം പകുതിയില്‍ കമാറോയുമാണ് നോര്‍ത്ത് ഈസ്റ്റിനു വേണ്ടി ഗോളുകള്‍ നേടിയത്. 41, 85 മിനിറ്റുകളിലായിരുന്നു ഗോളുകള്‍.

കളിയുടെ തുടക്കം മുതല്‍ മുംബൈ ഗോള്‍മുഖത്ത് ആക്രമണം അഴിച്ചുവിടുകയായിരുന്നു നോര്‍ത്ത് ഈസ്റ്റ്. പലതവണ വഴുതി മാറിയ ഗോള്‍, ഒടുവില്‍ നോര്‍ത്ത് ഈസ്റ്റിനെ തേടിയെത്തി. 41-ാം മിനിറ്റില്‍ ബ്രൂണോ ഹെരേരോയാണ് നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചത്. ആ ആഘാതത്തില്‍ നിന്ന് മുംബൈയ്ക്ക് തിരിച്ചു വരാനായില്ല. രണ്ടാം പകുതിയിലും ആക്രമണം തുടര്‍ന്ന നോര്‍ത്ത് ഈസ്റ്റിന് കമാറ വിജയഗോള്‍ സമ്മാനിച്ചു. 85-ാം മിനിറ്റിലായിരുന്നു ഇത്. വെലെസ് എടുത്ത ഫ്രീകിക്ക് ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ കമാറ വലയിലേക്ക് തട്ടിയിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News