ഇന്ത്യന്‍ പനോരമയിലെ കഥേതര വിഭാഗത്തിലെ ഏക മലയാളചിത്രം ‘ഒരേ ഉടല്‍’

കൊച്ചി: ഗോവന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യ പനോരമയിലെ കഥേതര വിഭാഗത്തിലെ ഏക മലയാളചിത്രമായി ‘ഒരേ ഉടല്‍’. തേവര സേക്രട്ട് ഹാര്‍ട്ട് കോളേജിലെ എസ്.എച്ച് സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷനിലെ മീഡിയ സ്റ്റഡീസ് വിഭാഗം മേധാവിയായ ആഷ അചി ജോസഫും വിദ്യാര്‍ത്ഥികളുമാണ് ചിത്രമൊരുക്കിയത്. മാനഭംഗത്തിനിരയായ കന്യാസ്ത്രീയുടെ മാനസിക സംഘര്‍ഷങ്ങളാണ് 14 മിനിട്ടുള്ള ചിത്രത്തിന്റെ ഇതിവൃത്തം.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏക ചിത്രമാണിത്. 146 ചിത്രങ്ങളില്‍നിന്ന് 21 ചിത്രങ്ങളാണ് വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ബംഗാളി, മണിപ്പൂരി, ബോജ്പുരി, കുയി, നഗാമീസ് ഭാഷകളിലുള്ളതാണ് മറ്റ് ചിത്രങ്ങള്‍. സജിത മഠത്തിലാണ് മുഖ്യവേഷം ചെയ്തിരിക്കുന്ന ചിത്രത്തില്‍ വിദ്യാര്‍ത്ഥികളായ മറീന മൈക്കള്‍, നിഷിദ ഷാഹിര്‍, മിനി മോഹന്‍, ഷൈനി ജോണ്‍ കോശി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സജി നായരാണ് ഛായാഗ്രഹണം. മനോജ് ജോര്‍ജ്ജ് ആണ് പശ്ചാത്തലസംഗീതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News