ബാര്‍ കോഴക്കേസ്; തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബാര്‍ കോഴക്കേസില്‍ കെഎം മാണിക്കെതിരെയുള്ള വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. വിജിലന്‍സ് കോടതിയില്‍ മാണിക്ക് അനുകൂലമായി കക്ഷി ചേര്‍ന്ന അറക്കുളം സ്വദേശി സണ്ണി ജോസഫാണ് ഹൈക്കോടതിയെ സമീപിച്ചത്. സാങ്കേതിക ന്യൂനതകള്‍ ചൂണ്ടിക്കാട്ടി ഹര്‍ജി സ്വീകരിക്കാന്‍ ഹൈക്കോടതി രജിസ്ട്രി വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഹരജി സ്വീകരിക്കുന്നത് സംബന്ധിച്ച നിയമ പ്രശ്‌നമാണ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്നത്. ജസ്റ്റീസ് സുദീന്ദ്ര കുമാറിന്റെ ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here