തെരഞ്ഞെടുപ്പ് തോല്‍വി; കോഴിക്കോട് ഡിസിസിക്കെതിരെ പ്രവര്‍ത്തകരുടെ പരാതി; കെസി അബുവിനെ നീക്കണമെന്ന ആവശ്യം ശക്തം

കോഴിക്കോട്: കോഴിക്കോട് ഡിസിസി നേതൃത്വത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി പ്രവാഹം. ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെസി അബുവിനെ നീക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. കെപിസിസി അന്വേഷണ കമ്മീഷന്‍ മുന്‍പാകെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചത്

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജില്ലയില്‍ നേരിട്ട വന്‍ തിരിച്ചടിയാണ്് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നത് മുതല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേയും പ്രചരണത്തിലെ പാളിച്ചയുമാണ് തെരഞ്ഞെടുപ്പില്‍ വന്‍ പരാജയമേറ്റു വാങ്ങിയതിന്റെ കാരണമായി കോണ്‍ഗ്രസ്് പ്രവര്‍ത്തകര്‍ കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ശൂരനാട് രാജശേഖരനോട് പറഞ്ഞത്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും അബുവിനെ മാറ്റാന്‍ കമ്മീഷനു മുന്‍പാകെ ആവശ്യമുയര്‍ന്നിട്ടുണ്ട്. നിലവിലെ ഭാരവാഹികളെ വെച്ച് മുന്‍പോട്ട് പോയാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതിലും വലിയ തിരിച്ചടി ജില്ലയിലുണ്ടാകുമെന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പ്് നല്‍കുന്നുണ്ട്.

അതേസമയം, ജില്ലാ പഞ്ചായത്ത് വാര്‍ഡ് വിഭജനം തിരിച്ചടിയായെന്നും സര്‍ക്കാര്‍ വേണ്ട വിധത്തില്‍ ഇടപെട്ടില്ലെന്നും ശൂരനാട് രാജശേഖരന്‍ പറഞ്ഞു. മുക്കം മുന്‍സിപ്പാലിറ്റിയിലേറ്റ പരാജയകാരണമായി എംഐ ഷാനവാസ് എംപിയ്‌ക്കെതിരേയും പ്രവര്‍ത്തകര്‍ അന്വേഷണ കമ്മീഷനുമുന്‍പില്‍ പരാതി ഉന്നയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News