ദില്‍വാലേയുടെ സംപ്രേഷണാവകാശം സോണിക്ക്; മുടക്കിയത് 60 കോടി രൂപ

ഷാരൂഖ് ഖാന്‍ -കജോള്‍ ജോഡികള്‍ വീണ്ടും മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ദില്‍വാലേയുടെ ടെലിവിഷന്‍ സംപ്രേഷണാവകാശം സോണി സ്വന്തമാക്കി. സോണിയുടെ സഹസ്ഥാപനമായ മള്‍ട്ടി സ്‌ക്രീന്‍ മീഡിയയാണ് 60 കോടി രൂപ മുടക്കി ചിത്രം വാങ്ങിയത്.

രോഹിത് ഷെട്ടിയുടെ സംവിധാനത്തിലാണ് ദില്‍വാലേ ഒരുങ്ങുന്നത്. വരുണ്‍ ദവാന്‍, കൃതി സനോണ്‍, വിനോദ് ഖന്ന, കബീര്‍ ബേദി, ജോണി ലിവര്‍, സഞ്ജയ് മിശ്ര തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ഷാരൂഖിന്റെ ഉടമസ്ഥതതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 18ന് ചിത്രം റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News