21-ാം നൂറ്റാണ്ട് ആസിയാന്‍ രാജ്യങ്ങളുടേത്; എല്ലാ മേഖലകളിലെയും മാറ്റമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് മോഡി

21-ാം നൂറ്റാണ്ട് ആസിയാന്‍ രാജ്യങ്ങളുടേതെന്നും എല്ലാ മേഖലകളിലെയും മാറ്റമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനസംഖ്യയല്ല, ജനങ്ങളുടെ ആവേശമാണ് രാജ്യത്തെ വളര്‍ച്ചയിലേക്ക് നയിക്കുന്നതെന്നും മോഡി പറഞ്ഞു. ആസിയാന്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോഡി മലേഷ്യയിലെത്തിയത്. മലേഷ്യയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടി.എസ്. തിരുമൂര്‍ത്തി മോഡിയെ സ്വീകരിച്ചു. മലേഷ്യയില്‍ മൂന്നു ദിവസം നടക്കുന്ന ആസിയാന്‍ ഉച്ചകോടിയിലും ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. പിന്നീട് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി സിംഗപൂരിലേക്കു പോകും.

ഉച്ചകോടിയില്‍ ഐഎസിനെതിരെ ആഗോലതലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍, ദക്ഷിണ ചൈനാസമുദ്രമേഖല സംബന്ധിച്ച തര്‍ക്കം എന്നിവയാണ് പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News