പാലക്കാട് പെണ്‍വാണിഭത്തിന് രാഹുലിന് സഹായം നല്‍കിയത് ന്യൂജനറേഷന്‍ നടി; പെണ്‍കുട്ടികളെ എത്തിച്ചത് ബ്ലാക്ക്‌മെയില്‍ ചെയ്താണെന്ന് പൊലീസ്

തിരുവനന്തപുരം: രാഹുല്‍ പശുപാലനും സംഘത്തിനും പാലക്കാട് കേന്ദ്രീകരിച്ച് നടത്തിയ പെണ്‍വാണിഭത്തിന് സഹായം നല്‍കിയിരുന്നത് ഒരു ന്യൂജനറേഷന്‍ നടിയാണെന്ന് റിപ്പോര്‍ട്ടുകള്‍. രാഹുലിന്റെയും രശ്മിയുടെയും ലാപ്‌ടോപ്പില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. ഇരുവരുമായി ബന്ധപ്പെടുന്നവരുടെ പട്ടികയില്‍ താരത്തിന്റെ പേരും വ്യക്തിവിവരങ്ങളുമുണ്ടെന്നാണ് പൊലീസിനെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചില സീരിയല്‍, സിനിമ നടികളുടെയും നഗ്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ ലാപ്‌ടോപ്പില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഒരുവര്‍ഷം മുന്‍പ് പാലക്കാട് കുഴല്‍മന്ദത്തിനടുത്ത് കുത്തന്നൂരില്‍ വീട് വാടകക്കെടുത്തായിരുന്നു രാഹുലും സംഘവും പെണ്‍വാണിഭം നടത്തിയിരുന്നത്. സമീപവാസികളുടെ പരാതിയെ തുടര്‍ന്ന് ഇവിടെ പൊലീസ് ഇവിടെ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ചുംബന സമരത്തിന്റെ പേര് പറഞ്ഞ് പൊലീസിനെ സംഘം മടക്കി അയക്കുകയായിരുന്നു. കപടസദാചാരവാദികളാണ് തങ്ങള്‍ക്കെതിരെയുള്ള പരാതിക്കു പിന്നിലെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞിരുന്നത്.

അതേസമയം, പെണ്‍വാണിഭത്തിനായി പെണ്‍കുട്ടികളെ സംഘം എത്തിച്ചിരുന്നത് ബ്ലാക്ക്‌മെയില്‍ ചെയ്താണെന്നും അന്വേഷണസംഘം പറയുന്നു. നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പെണ്‍കുട്ടികളെ വീഴ്ത്തിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News