ഹൈക്കോടതി നിരീക്ഷിച്ചത് പ്രതിപക്ഷം ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍; സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നത് കോടതി തുറന്നു കാണിച്ചെന്ന് പിണറായി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി നിരീക്ഷിച്ചത് പ്രതിപക്ഷം ചൂണ്ടിക്കാണിച്ച കാര്യങ്ങളാണെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍.

‘ഞങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞ കാര്യങ്ങളാണ് ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നതും സ്ഥിരീകരിക്കുന്നതും. ആരോപണ വിധേയര്‍ നിരപരാധികള്‍ ആണെന്ന് മുഖ്യമന്ത്രി തന്നെ ആവര്‍ത്തിച്ചു പറയുന്നു. അവരെ രക്ഷിക്കാന്‍ നിയമ വിരുദ്ധമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നു. ഉമ്മന്‍ ചാണ്ടി സര്ക്കാരിന്റെ ഈ ഹീനമുഖമാണ് ഹൈക്കോടതിയില്‍ തകരുന്നത്. ‘- പിണറായി പറയുന്നു.

ആരോപണ വിധേയർ അധികാരത്തിലിരിക്കുമ്പോൾ, അഴിമതി കേസിൽ നീതിപൂർവകമായ അന്വേഷണം സാധ്യമല്ല. അത് കൊണ്ടാണ്, കോടതിയുടെ നിരീക്ഷണത്ത…

Posted by Pinarayi Vijayan on Friday, November 20, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News