ജയിംസ് ബോണ്ടിന് കത്രിക വച്ച സെന്‍സര്‍ ബോര്‍ഡ് നടപടിയില്‍ സോഷ്യല്‍മീഡിയയുടെ പ്രതിഷേധം; ബിക്കിനി ധരിച്ച നായികയെ തുണിയുടുപ്പിച്ചു; ബോണ്ടിനെ കാവി പുതപ്പിച്ചു

ജയിംസ് ബോണ്ട് ചിത്രമായ സ്‌പെക്ടറിലെ നീണ്ട ലിപ്‌ലോക്ക് രംഗങ്ങള്‍ വെട്ടിമാറ്റിയ സെന്‍സര്‍ ബോര്‍ഡ് നടപടിയെ പരിഹസിച്ച് സോഷ്യല്‍മീഡിയ. സന്‍സ്‌കരി ജയിംസ് ബോണ്ട് എന്ന ഹാഷ്ടാഗിലാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്.

ബിക്കിനിയില്‍ നില്‍ക്കുന്ന ബോണ്ട് നായികയെ ഇന്ത്യന്‍ രീതിയിലുള്ള വസ്ത്രം അണിയിച്ചാണ് ആരാധകര്‍ തങ്ങളുടെ പരിഹാസം രേഖപ്പെടുത്തുന്നത്. ഗാഗ്ര ഛോളി ധരിപ്പിച്ചുള്ള ഇത്തരം പോസ്റ്ററുകള്‍ വൈറലാവുകയാണ്. ജയിംസ് ബോണ്ടിനെ ഇന്ത്യന്‍ ശൈലിയില്‍ വസ്ത്രം ധരിപ്പിച്ച് കാവി ഷാള്‍ പുതപ്പിച്ച് കുറിതൊടുവിച്ചും സോഷ്യല്‍മീഡിയ വരവേല്‍ക്കുന്നു.

james bond

james bond3

james bond2

ചിത്രത്തിലെ രണ്ട് ചുംബന രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയതാണ് സോഷ്യല്‍മീഡിയയെ ചൊടിപ്പിച്ചത്. ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് പറ്റിയ രംഗങ്ങളല്ലെന്ന് വിശദീകരിച്ചായിരുന്നു നടപടി. ബോര്‍ഡ് അധ്യക്ഷന്‍ പഹലാജ് നിഹലാനി നേരിട്ട് ഇടപെട്ടാണ് രണ്ട് സീനുകള്‍ വെട്ടിമാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News