മികച്ച വാര്‍ത്താവതാരകനുള്ള തിക്കുറിശി ഫൗണ്ടേഷന്‍ പുരസ്‌കാരം പീപ്പിള്‍ ടിവിയിലെ വി എസ് അരുണിന്

തിരുവനന്തപുരം: മികച്ച ടെലിവിഷന്‍ വാര്‍ത്താവതാരകനുള്ള തിക്കുറിശി ഫൗണ്ടേഷന്‍ പുരസ്‌കാരം പീപ്പിള്‍ ടിവിയിലെ വി എസ് അരുണിന്. പീപ്പിള്‍ ടിവിയില്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് അരുണ്‍. ഫൗണ്ടേഷന്‍ ഭാരവാഹികള്‍ തിരുവനന്തപുരം പ്രസ്‌ക്ലബിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച കവിതയ്ക്കുള്ള സാഹിത്യ പുരസ്‌കാരം പ്രഭാവര്‍മയുടെ ശ്യാമമാധവത്തിനും ടി പി ശാസ്തമംഗലത്തിന് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുമുള്ള പുരസ്‌കാരം ലഭിച്ചു.

മറ്റു പുരസ്‌കാരങ്ങള്‍ – ആര്‍ അജിത് കുമാര്‍(മംഗളം – മികച്ച പത്രപ്രവര്‍ത്തകന്‍), സി രതീഷ് (ദി ഹിന്ദു-മികച്ച ഫൊട്ടോഗ്രാഫര്‍), റിച്ചാര്‍ഡ് ജോസഫ് (ദീപിക- മികച്ച ഫീച്ചര്‍ റൈറ്റിംഗ്), അജയ് തുണ്ടത്തില്‍ (ഫിലിം സിറ്റി- മികച്ച ചലച്ചിത്ര റിപ്പോര്‍ട്ടിംഗ്), സനല്‍ മന്നംനഗര്‍ (മികച്ച പ്രാദേശിക ലേഖകന്‍), കെ ജി കമലേഷ് (ഏഷ്യാനെറ്റ് ന്യൂസ്- മികച്ച റിപ്പോര്‍ട്ടര്‍), ലേബി സജീന്ദ്രന്‍ (മാതൃഭൂമി ന്യൂസ്- മികച്ച വനിതാ റിപ്പോര്‍ട്ടര്‍), നിഷാ പുരുഷോത്തമന്‍ (മനോരമ ന്യൂസ് – മികച്ച വാര്‍ത്താവതാരക), എസ് വി മണികണ്ഠന്‍ (എസിവി- മികച്ച കാമറാമാന്‍), മുകേഷ് (ഏഷ്യാനെറ്റ് ന്യൂസ്-മികച്ച പ്രോഗ്രാം അവതാരകന്‍), അഖില്‍ വിനായക് (കൗമുദി ടിവി- മികച്ച കാര്‍ഷിക പരിപാടി പ്രൊഡ്യൂസര്‍), എ കെ ഹരികുമാര്‍ (ജീവന്‍ ടിവി – മികച്ച അഭിമുഖ പരിപാടി), ബി എസ് ഷിജു (ജയ്ഹിന്ദ് ടി വി- മികച്ച വാര്‍ത്താധിഷ്ഠിത പരിപാടി), അനൂപ് ശ്രീധരന്‍ (അമൃത ടിവി- മികച്ച കായിക പരിപാടി), ലിജോ വര്‍ഗീസ് (മീഡിയാ വണ്‍ – മികച്ച സാമൂഹിക ക്ഷേമ പരിപാടി), ഡി പ്രമേഷ് കുമാര്‍ (മാതൃഭൂമി ന്യൂസ്- മികച്ച ആക്ഷേപഹാസ്യ പരിപാടി), കെ എസ് രാജശേഖരന്‍ (ദൂരദര്‍ശന്‍ – മികച്ച സാഹിത്യ പരിപാടി), ബി എസ് ജോയ് (റിപ്പോര്‍ട്ടര്‍ ടിവി – മികച്ച കുറ്റാന്വേഷണ പരിപാടി), അല്‍ അമീന്‍ (സൂര്യ ടിവി- മികച്ച വിനോദപരിപാടിയുടെ പ്രൊഡ്യൂസര്‍), പി എ ഹംസക്കോയ (കഥാസാഹിത്യം), ഡോ ബിയാട്രിസ് അലക്‌സ് (മികച്ച നാടകഗ്രന്ഥം), ഉണ്ണി ആറ്റിങ്ങല്‍ (മികച്ച നോവല്‍), കരകുളം ജി (മികച്ച ബാലസാഹിത്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News