മോദിക്ക് ജപ്പാന്‍ പ്രധാനമന്ത്രിയെ ഹസ്തദാനം ചെയ്യാന്‍ തലതിരിഞ്ഞ ദേശീയപതാകയുടെ പശ്ചാത്തലം; അശ്രദ്ധയെന്ന് വിശദീകരിച്ചു തെറ്റുതിരുത്തി വീണ്ടും പടമെടുപ്പ്

modi

കുലലംപൂര്‍: ദേശീയപതാകയെ അപമാനിക്കുന്നതു കുറ്റകരമാണ്. ദേശീയ പതാക തലതിരിച്ചുകെട്ടിയാലോ അസമയത്തു പതാക ഉയര്‍ത്തിയാലോ ഒക്കെ ജയില്‍ ശിക്ഷ വരെ ലഭിക്കാം. എങ്കില്‍ ഇത്തരമൊരു സംഭവത്തില്‍ ഏറ്റവും ഒടുവിലായി ഉല്‍പ്പെട്ടിരിക്കുന്നത് സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. അശ്രദ്ധ മൂലമാണ് തെറ്റു സംഭവിച്ചതെന്ന് പിന്നാലെ കേന്ദ്രസര്‍ക്കാവിശദീകരിച്ചു. തുടര്‍ന്നു ഷിന്‍സോ ആബേയ്ക്കു ഹസ്തദാനം ചെയ്യുന്നതിന്റെ ചിത്രം തെറ്റുതിരുത്തി പതാക ശരിയായ നിലയില്‍ കെട്ടി വീണ്ടും എടുത്തു.

മലേഷ്യയില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ പ്രധാനമന്ത്രിയാണ് തലതിരിച്ചു കെട്ടിയ ദേശീയ പതാകയ്ക്കു മുന്നില്‍നിന്നു ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്കു ഹസ്തദാനം ചെയ്തത്. വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here