ഐഎസിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ പ്രമേയം; ഫ്രാന്‍സിന്റെ നീക്കത്തിന് രക്ഷാസമിതിയുടെ പിന്തുണ

ന്യൂയോര്‍ക്ക്: ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീകരതയെ നേരിടാന്‍ ഐക്യരാഷ്ട്രസഭയുടെ പ്രമേയം. തീവ്രവാദത്തിനെതിരെ യോജിച്ച് പോരാടാനാണ് പ്രമേയത്തിലൂടെ യുഎന്‍ തീരുമാനിച്ചത്. ഫ്രാന്‍സ് കൊണ്ടുവന്ന പ്രമേയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പടെയുള്ള തീവ്രവാദ സംഘടനകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പ്രമേയം ലക്ഷ്യമിടുന്നു.

രാജ്യാന്തര സമൂഹത്തിന്റെ സമാധാനത്തിനും സുരക്ഷയ്ക്കും ഇസ്ലാമിക് സ്റ്റേറ്റ് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഏത് രീതിയിലും ഈ ഭീഷണി ഇല്ലാതാക്കാന്‍ ലോകരാജ്യങ്ങള്‍ ഒരുമിച്ച് ശ്രമിക്കണമെന്ന് പ്രമേയം പറയുന്നു. 1999 മുതല്‍ ഇതുവരെ ഐക്യരാഷ്ട്രസഭ തീവ്രവാദത്തിനെതിരെ പാസാക്കുന്ന 14-മത് പ്രമേയമാണിത്. പാരീസില്‍ ഇസ്ലാമിക് സ്റ്റേറ്റ് കഴിഞ്ഞദിവസം നടത്തിയ കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തിലാണ് ഫ്രാന്‍സ് പ്രമേയം അവതരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News