കോണ്‍ഗ്രസ് പഞ്ചാബില്‍ തീവ്രവാദികളെ പിന്തുണയ്ക്കുന്നു; ദേശവിരുദ്ധ പാര്‍ട്ടിയെന്ന് സുഖ്ബീര്‍ സിംഗ് ബാദല്‍

ഛണ്ഡീഗഢ്: കോണ്‍ഗ്രസിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിംഗ് ബാദല്‍. കോണ്‍ഗ്രസിനെ ദേശവിരുദ്ധ പാര്‍ട്ടി എന്നാണ് സുഖ്ബീര്‍ ബാദല്‍ വിളിച്ചത്. കോണ്‍ഗ്രസ് പഞ്ചാബില്‍ അപകടകരമായ ഗെയിമാണ് കളിക്കുന്നത്. പഞ്ചാബിനെ തകര്‍ക്കാന്‍ ഖലിസ്ഥാന്‍ തീവ്രവാദികളുമായി കൂട്ടുചേര്‍ന്നിരിക്കുകയാണ് കോണ്‍ഗ്രസ് എന്നും ബാദല്‍ ആരോപിച്ചു. കോണ്‍ഗ്രസ് തനിനിറം കാണിക്കുകയാണെന്നും ബാദല്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ ഖലിസ്ഥാന്‍ തീവ്രവാദികളുമായി വേദി പങ്കിട്ടിരുന്നു. ഈ ഖലിസ്ഥാന്‍ നേതാക്കള്‍ക്ക് പാകിസ്താനുമായും ഐഎസ്‌ഐയുമായും അടുത്ത ബന്ധമാണുള്ളത്. ഖലിസ്ഥാന്‍ രൂപീകരണം ആവശ്യപ്പെട്ട് നടത്തിയ റാലിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിരുന്നു എന്നു തെളിയിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ കയ്യിലുണ്ടെന്നും ബാദല്‍ കൂട്ടിച്ചേര്‍ത്തു. 1980കളിലെ ആ കറുത്ത ദിനങ്ങള്‍ പഞ്ചാബില് തിരിച്ചു കൊണ്ടുവരാന്‍ രാഹുല്‍ ഗാന്ധി എന്തിനാണ് ശ്രമിക്കുന്നതെന്നും ബാദല്‍ ചോദിച്ചു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ശിരോമണി അകാലിദള്‍ സംഘം രാഷട്രപതി പ്രണബ് മുഖര്‍ജിയെ കാണുമെന്ന് ബാദല്‍ അറിയിച്ചു. കോണ്‍ഗ്രസിനെ ദേശവിരുദ്ധ പാര്‍ട്ടിയായി പ്രഖ്യാപിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News