ചൈനീസ് സാമ്പത്തിക പ്രതിസന്ധി: ധനമന്ത്രിയുടെ നിലപാട് തള്ളി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍; പ്രതിസന്ധി ഇന്ത്യന്‍ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്ന് രഘുറാം രാജന്‍

ബെയ്ജിംഗ്: ചൈനീസ് സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നിലപാട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തള്ളി. ചൈനീസ് സാമ്പത്തിക പ്രതിസന്ധി ഇന്ത്യയുടെ കൂടി വേദനയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു. ചൈനീസ് സാമ്പത്തിക പ്രതിസന്ധിയില്‍ ലോകരാജ്യങ്ങള്‍ക്ക് മുഴുവന്‍ ആശങ്കയുണ്ടെന്നും രഘുറാം രാജന്‍ വ്യക്തമാക്കി.

ചൈനയിലേക്കുള്ള ചില ഉല്‍പന്നങ്ങളുടെ കയറ്റുമതിയ്ക്ക് മുന്‍പത്തേതുപോലുളള ഡിമാന്‍ഡ് ഇല്ല. ഇറക്കുമതി കുറച്ച ചൈനയുടെ തീരുമാനം പരോക്ഷമായി നിരവധി രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ്. ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്കും ഡിമാന്‍ഡ് കുറഞ്ഞിട്ടുണ്ടെന്നും രഘുറാം രാജന്‍ പറഞ്ഞു. ഹോങ്കോംഗ് പത്രമായ സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് രഘുറാം രാജന്‍ ഇക്കാര്യം പറഞ്ഞത്.

ചൈനീസ് സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ല എന്നായിരുന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നേരത്തെ പറഞ്ഞത്. കഴിഞ്ഞമാസം ഒടുവില്‍ കൊളംബിയ സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിലായാരുന്നു അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News