സ്വവര്‍ഗവിവാഹം നിയമവിധേയമായ അയര്‍ലണ്ടില്‍ നിന്ന് ആദ്യത്തെ വിവാഹവാര്‍ത്ത; 12 വര്‍ഷത്തെ പ്രണയത്തിനു ശേഷം റിച്ചാര്‍ഡും കോര്‍മകും വിവാഹിതരായി

ഡബ്ലിന്‍: സ്വവര്‍ഗവിവാഹം നിയമവിധേയമായ അയര്‍ലണ്ടില്‍ നിന്ന് വിവാഹ വാര്‍ത്തകള്‍ എത്തിത്തുടങ്ങി. നിയമത്തെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട അപ്പീല്‍ മൂലം ബില്‍ നടപ്പാക്കുന്നത് അല്‍പം താമസിച്ചെങ്കിലും ഒടുവില്‍ അയര്‍ലണ്ടില്‍ നിന്ന് സ്വവര്‍ഗ വിവാഹവാര്‍ത്ത എത്തുകയാണ്. ആദ്യ സ്വവര്‍ഗ വിവാഹം കഴിഞ്ഞ ദിവസം നടന്നു. 12 വര്‍ഷത്തെ പ്രണയത്തിനു ശേഷം റിച്ചാര്‍ഡ് ഡൗളിംഗും കോര്‍മക് ഗോലോഗ്ലിയും വിവാഹിതരായി. 12 വര്‍ഷം മുമ്പ് പ്രണയത്തിലായ ഇരുവരും അഞ്ചുവര്‍ഷം മുമ്പാണ് വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത്. കൗണ്ടി ടിപ്പരേരിയിലായിരുന്നു വിവാഹം.

ദമ്പതികളെ ഭര്‍ത്താവും ഭര്‍ത്താവും എന്നു വിശേഷിപ്പിച്ച രജിസ്ട്രാര്‍ റിച്ചാര്‍ഡും കോര്‍മകുമാണ് രാജ്യത്തെ ആദ്യ സ്വവര്‍ഗാനുരാഗികളായ ദമ്പതികള്‍ എന്ന് പ്രഖ്യാപിച്ചു. ഇനിമുതല്‍ സ്വവര്‍ഗാനുരാഗികളായ ആര്‍ക്കും അയര്‍ലണ്ടില്‍ നിയമപ്രകാരം വിവാഹിതരാകാം. എന്നാല്‍, വിവാഹത്തിന് മൂന്നുമാസം മുമ്പ് നോട്ടീസ് നല്‍കണമെന്നു മാത്രം. അയര്‍ലണ്ടിലെ 2009-ലെ നിയമപ്രകാരം സിവില്‍ പാര്‍ട്ണര്‍ഷിപ്പ് ഉള്ള സ്വവര്‍ഗാനുരാഗികള്‍ക്കും വിവാഹിതരാകാം.

1

1

1

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here