പുരുഷ ജൂനിയര്‍ ഹോക്കിയില്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ ഫൈനലില്‍; ജപ്പാനെ തകര്‍ത്തത് ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക്; ഫൈനലില്‍ എതിരാളികള്‍ പാകിസ്താന്‍

ക്രിക്കറ്റില്‍ അല്ലെങ്കിലും മറ്റൊരു ഇന്ത്യ-പാകിസ്താന്‍ പോരിന് കളമൊരുങ്ങി. ജൂനിയര്‍ പുരുഷ ഹോക്കി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. സെമിഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. രണ്ടാം സെമിഫൈനലില്‍ കൊറിയയെ ഏഴിനെതിരെ എട്ടു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് പാകിസ്താന്‍ ഫൈനലില്‍ കടന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒമാനെ എതിരില്ലാത്ത 9 ഗോളുകള്‍ക്ക് തോല്‍പിച്ച ഇന്ത്യ സെമിഫൈനലിലും അതേ പാറ്റേണ്‍ തന്നെയാണ് പിന്തുടര്‍ന്നത്.

മന്‍ദീപ് സിംഗാണ് ഇന്ത്യയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 12-ാം മിനിറ്റിലായിരുന്നു മന്‍ദീപിന്റെ ഗോള്‍. തൊട്ടടുത്ത മിനുട്ടില്‍ മന്‍പ്രീത് സിംഗ് ഇന്ത്യയുടെ ലീഡുയര്‍ത്തി. വൈകാതെ ലഭിച്ച പെനാല്‍റ്റി കിക്ക് പാഴാക്കാതെ ഹര്‍മന്‍പ്രീത് സിംഗ് ഇന്ത്യന്‍ സ്‌കോര്‍ 3-0 ആക്കി. 27-ാം മിനുട്ടില്‍ വിക്രംജീത് സിംഗ് കൂടി ചേര്‍ന്നതോടെ ഇന്ത്യ ആദ്യപകുതിയില്‍ തന്നെ 4-0ന് മുന്നിലായിരുന്നു. രണ്ടാംപകുതിയിലായിരുന്നു അടുത്ത രണ്ടു ഗോളുകളും. ഹര്‍മന്‍പ്രീതും വരുണ്‍ കുമാറുമായിരുന്നു സ്‌കോറര്‍മാര്‍. ഷോട്ട യമദയാണ് ജപ്പാന്റെ ആശ്വാസഗോള്‍ നേടിയത്. പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News