കൊട്ടാരക്കരയില്‍ ആര്‍എസ്എസ് ആക്രമണം; സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു; സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരുക്ക്

കൊല്ലം: കൊട്ടാരക്കരയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസ് ആക്രമണം. ഒരു സിപിഐഎം പ്രവര്‍ത്തകനു വെട്ടേറ്റു. കൊട്ടാരക്കര സ്വദേശി അനോജിനാണ് വെട്ടേറ്റത്. മറ്റു അഞ്ചു സിപിഐഎം പ്രവര്‍ത്തകര്‍ക്കും അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്. വെട്ടേറ്റ അനോജിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അനോജിന്റെ പരുക്ക് ഗുരുതരമാണ്. ബൈക്കുകള്‍ അടക്കം നിരവധി വാഹനങ്ങളും അടിച്ചു തകര്‍ക്കുകയും ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here