കൊല്ലത്ത് കോണ്‍ഗ്രസ് തോറ്റത് നേതൃത്വത്തിന്റെ പിടിപ്പുകേടു മൂലം; ഉണ്ടായത് കടുത്ത സംഘടനാവീഴ്ച; ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് വിഡി സതീശന്‍

കൊല്ലം: കൊല്ലം ജില്ലയിലെ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിക്ക് കാരണം നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് പ്രാഥമിക വിലയിരുത്തല്‍. കേരളത്തില്‍ എങ്ങും കാണാത്ത സംഘടനാ വീഴ്ചയാണ് കൊല്ലത്ത് ഉണ്ടായതെന്നും കടുത്ത തീരുമാനങ്ങളുണ്ടാകുമെന്നും കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന സിറ്റിംഗിനു ശേഷം പ്രതികരിക്കുകയായിരുന്നു വി.ഡി സതീശന്‍

തോല്‍വി വിലയിരുത്താനെത്തിയ സതീശനു മുന്നില്‍ ഗ്രൂപ്പ് നേതാക്കളും സ്ഥാനാര്‍ത്ഥികളുമടക്കം നിരവധി പേര്‍ പരാതിയുമായി എത്തി. പരാതികള്‍ പരിശോധിച്ച ശേഷമാണ് നേതൃത്വത്തിന് വീഴ്ചയുണ്ടായെന്ന പ്രാഥമിക വിലയിരുത്തലില്‍ എത്തിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകതയും ഗ്രൂപ്പ് തര്‍ക്കവുമാണ് കൊല്ലം ജില്ലയിലെ തോല്‍വിക്ക് ഇടയാക്കിയതെന്നായിരുന്നു പ്രധാന ആക്ഷേപം. ഡിസിസി പ്രസിഡന്റ് വി സത്യശീലനെ തല്‍സ്ഥാനത്തു നിന്ന് മാറ്റണമെന്നും, കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരനെതിരെ നടപടിയെടുക്കണമെന്നും ഗ്രൂപ്പ്
നേതാക്കളടക്കം ആവശ്യമുന്നയിച്ചു. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ രാജിക്ക് ഒരുക്കമാണെന്ന് ഡിസിസി പ്രസിഡന്റ് സത്യശീലനും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News