കൊല്ലം പരവൂരില്‍ കൂട്ട ആത്മഹത്യ; രണ്ട് കുടുംബങ്ങളിലെ ആറുപേര്‍ ആത്മഹത്യ ചെയ്തു; മരിച്ചവരില്‍ 3 കുട്ടികളും

കൊല്ലം: കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കൊല്ലം പരവൂരില്‍ കൂട്ട ആത്മഹത്യത. പരവൂര്‍ പോളച്ചിറയിലാണ് സംഭവം. രണ്ട് കുടുംബങ്ങളിലായി ആറു പേരാണ് ആത്മഹത്യ ചെയ്തത്. ഇതില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. പോളച്ചിറ സ്വദേശികളായ അര്‍ച്ചന, മക്കളായ 10 വയസ്സുകാരി പൊന്നു, എട്ടു വയസ്സുകാരി അനു എന്നിവരാണ് മരിച്ചത്. തൊട്ടടുത്ത വീട്ടിലെ പരവൂര്‍ സ്വദേശി രതീഷ്, ഭാര്യ ശരണ്യ, മകന്‍ യദുകൃഷ്ണന്‍ എന്നിവരെയും വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

ഇന്നുരാവിലെയാണ് ആറു മൃതദേഹങ്ങളും നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. രാവിലെ ആദ്യം അര്‍ച്ചനയുടെയും മക്കളുടെയും മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഇതിനുശേഷം അല്‍പം കഴിഞ്ഞാണ് രതീഷിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങളും വീട്ടിനുള്ളില്‍ കണ്ടെത്തി. രണ്ട് സംഭവങ്ങളും സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് നാട്ടുകാരും ജനപ്രതിനിധികളും പറയുന്നത്. മറ്റു മാനസിക പ്രശ്‌നങ്ങളൊന്നും ഇവര്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഉച്ചയ്ക്ക് ശേഷം ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News