മ്യാന്‍മറില്‍ മണ്ണിടിഞ്ഞു വീണ് 70ഓളം മരണം; 100-ല്‍ അധികം പേരെ കാണാതായി

യംഗോണ്‍: മ്യാന്‍മറില്‍ രത്‌നഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 70-ഓളം പേര്‍ കൊല്ലപ്പെട്ടതായി സൂചന. 100-ല്‍ അധികം പേരെ കാണാതായിട്ടുണ്ട്. കുപ്പയും മാലിന്യവും വേര്‍തിരിക്കുകയായിരുന്ന ഗ്രാമീണരാണ് മരിച്ചവരില്‍ അധികവും. കച്ചിന്‍ സംസ്ഥാനത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് വലിച്ചെടുത്ത മൃതദേഹങ്ങള്‍ 70-ല്‍ അധികം വരുമെന്ന് സ്ഥലത്തെ പ്രധാനിയും വ്യാപാരിയുമായ ബ്രാങ് സെങ് പറഞ്ഞു. നിരവധി പേര്‍ മണ്ണിനകത്ത് കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News