സേതുവിന്റെയും ഗൗരിയുടെയും പ്രണയം തേടി നാലു വിദ്യാര്‍ത്ഥികള്‍; യുവസംവിധായകന്റെ ഹ്രസ്വ സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു; വീഡിയോ കാണാം

ഒരു ജീവകഥാപരമായ പുസ്തകത്തില്‍ രണ്ടു പേജുകളില്‍ ഒതുങ്ങിയ മറയൂരിന്റെ ഇതിഹാസകാരന്‍ സേതുവിന്റെയും ഗൗരിയുടെയും ജീവിതവും പ്രണയവും തേടിപ്പോകുന്ന നാലു വിദ്യാര്‍ത്ഥികളുടെ കഥയുമായി റെയിന്‍ബോ എന്ന ഹ്രസ്വചിത്രം യൂട്യൂബില്‍ ചര്‍ച്ചയാകുന്നു. റെയിന്‍ബോ 4 എന്നു പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രത്തില്‍ പുതുമുഖങ്ങളാണ് അഭിനയിച്ചിട്ടുള്ളത്. നാലു വര്‍ഷങ്ങളിലായി പുറത്തിറങ്ങിയ നാലു മ്യൂസിക് ആല്‍ബം പാട്ടുകളാണ് സീരീസിലുള്ളത്. നാലും കൂടി കോര്‍ത്തിണക്കി ഒരു ഹ്രസ്വചിത്രത്തിന്റെ രൂപത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.

നടിയും മോഡലുമായ ബ്ലസി കുര്യനാണ് ആല്‍ബം സീരീസിലെ നായികാപ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖം സജേഷ് നമ്പ്യാര്‍ നായകകഥാപാത്രത്തെയും അവതരിപ്പിക്കുന്നു. യുവഗായകനും ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ മകനുമായ വിജയ് യേശുദാസാണ് ആല്‍ബത്തിലെ ഗാനങ്ങള്‍ പാടിയിരിക്കുന്നത്. യുകെയില്‍ സ്ഥിരതാമസമായ ഡെന്നീസ് ജോസഫ് എഴുതിയ വരികള്‍ക്ക് പ്രശാന്ത് മോഹനന്‍ ആണ് ഈണം നല്‍കിയിരിക്കുന്നത്. 2012 ജൂലൈയില്‍ ആണ് സീരീസിലെ ആദ്യത്തെ ഗാനം റെയിന്‍ബോ വണ്‍ എന്ന പേരില്‍ പുറത്തിറങ്ങിയത്. പിന്നീട് 2013, 2014 എന്നിങ്ങനെ തുടര്‍ച്ചയായ വര്‍ഷങ്ങളിലുമായി അടുത്ത രണ്ട് ഗാനങ്ങള്‍ പുറത്തിറങ്ങി. ഇപ്പോള്‍ റെയിന്‍ബോ 4 എന്ന പേരില്‍ പുറത്തിറങ്ങി. പിന്നീട് അതേപേരില്‍ ആല്‍ബവും പുറത്തിറക്കാന്‍ ഉദ്ദേശിക്കുകയായിരുന്നു.

യുവഹ്രസ്വചിത്ര സംവിധായകനായ ശിവപ്രസാദ് കാശിമാന്‍കുളം ആണ് ഈ ഹ്രസ്വസംഗീത ആല്‍ബം സംവിധാനം ചെയ്തത്. കുഞ്ഞിരാമായണത്തിന്റെ സംവിധായകന്‍ ബേസില്‍ ജോസഫിനെ പോലെ ഐടി രംഗത്തു നിന്ന് സിനിമാമേഖലയിലേക്ക് വന്നയാളാണ് ശിവപ്രസാദും. ഇതിനകം അഞ്ച് ഹ്രസ്വചിത്രങ്ങള്‍ ശിവപ്രസാദ് തയ്യാറാക്കിയിട്ടുണ്ട്. ഇതിനുപുറമേ ബ്ലൈന്‍ഡഡ് അസോസിയേഷനു വേണ്ടി ചക്ഷുമതി എന്ന പേരില്‍ ഒരു ഫീച്ചര്‍ ഫിലിമും ചെയ്തു. ഷാഡോസ് ആണ് ശിവപ്രസാദിന്റെ പ്രധാന പ്രൊജക്ട്. പ്രസാദിന്റെ തന്നെ കീഴിലുള്ള സൈലന്റ് മേക്കേഴ്‌സ് എന്ന പരസ്യ കമ്പനിയാണ് റെയിന്‍ബോയിലെ വിഷ്വല്‍ ആശയത്തിനു പിന്നില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News