സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു കലയും സാഹിത്യവും പാടില്ല; ഐഎഎസുകാരിക്ക് ചക്കുളത്തുകാവിന്റെ പരസ്യത്തില്‍ മുഖം കാട്ടാം; സബ്കളക്ടര്‍ ദിവ്യ അയ്യരെ വിവാദത്തിലാക്കി സോഷ്യല്‍മീഡിയ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കു കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ ചക്കുളത്തുകാവിലെ നാരീപൂജയുടെ പരസ്യത്തില്‍ അഭിനയിച്ച് ഐഎഎസ് ഉദ്യോഗസ്ഥ. ചക്കുളത്തുകാവില്‍ കാല്‍ കഴുകിച്ചു നാരീപൂജ ഉദ്ഘാടനം ചെയ്യുന്നതിന്റെ പരസ്യത്തിലൂടെയാണ് കോട്ടയം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വിവാദത്തിലായിരിക്കുന്നത്.

സ്ത്രീ ഇവിടെ ദേവി; നാരീപൂജ ഡിസംബര്‍ 18ന് എന്ന തലവാചകത്തില്‍ പ്രമുഖ പത്രങ്ങളില്‍ വന്ന പരസ്യത്തിലാണ് ദിവ്യ മുഖം കാട്ടിയിരിക്കുന്നത്. പതിനെട്ടിനു നടക്കുന്ന ചടങ്ങില്‍ രാധാകൃഷ്ണന്‍ നമ്പൂതിരിയും മണിക്കുട്ടന്‍ നമ്പൂതിരിയും കോട്ടയം സബ് കളക്ടര്‍ കുമാരി ഡോ. ദിവ്യ അയ്യരുടെ പാദം കഴുകി നാരീപൂജ ഉദ്ഘാടനം ചെയ്യുമെന്നാണ് പരസ്യത്തില്‍ പറയുന്നത്.

സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ട ഭേദഗതിയിലാണ് എഴുത്തിനും കലയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തിയത്. പുതിയ നിയന്ത്രണങ്ങള്‍ വരുന്നതോടെ സ്വകാര്യ റേഡിയോ, ടെലിവിഷന്‍ ചാനലുകള്‍ നടത്തുന്ന കലാ, കായിക, വിനോദ, ഭാഗ്യാന്വേഷണ പരിപാടികളില്‍ പങ്കെടുക്കണമെങ്കില്‍ മേലുദ്യോഗസ്ഥന്റെ അനുമതി വേണ്ടിവരും. ഓരോന്നും വെവ്വേറെ പരിശോധിച്ച ശേഷമാകും അനുമതി നല്‍കുക. ഗവേഷണ പ്രബന്ധങ്ങള്‍ക്ക് അടക്കം നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. സ്വകാര്യ റേഡിയോകളിലും ടെലിവിഷന്‍ ചാനലുകളിലും വാര്‍ത്താധിഷ്ഠിതമോ അല്ലാത്തതോ ആയ പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്കും വിലക്ക് വരും. സിനിമ, സീരിയല്‍, പ്രൊഫഷണല്‍ നാടകം എന്നിവയില്‍ അഭിനയിക്കുന്നതിനും അണിയറ പ്രവര്‍ത്തനം നടത്തുന്നതിനും അനുമതി നല്‍കുക ഇനി ഓരോ അപേക്ഷയും പരിശോധിച്ചാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുമതി ഇല്ലാതെ തന്നെ കലാ സാഹിത്യ ശാസ്ത്ര, സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് നിലവില്‍ അനുമതിയുണ്ട്. ജോലിക്കാര്യത്തില്‍ വീഴ്ച വരാതെയും പ്രതിഫലേച്ഛയില്ലാതെയും വേണമെന്ന വ്യവസ്ഥയോടെയാണ് ഇത്. ഇത്തരത്തില്‍ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴാണ് യുവ ഐഎഎസ് ഓഫീസര്‍ ദിവ്യയുടെ പരസ്യത്തിലെ മുഖം വിവാദത്തിലാകുന്നത്. ദിവ്യ അയ്യരുടെ പരസ്യത്തിനെതിരേ സോഷ്യല്‍മീഡിയയില്‍ പരിഹാസവും വിമര്‍ശനവും ശക്തമാവുകയാണ

ചേര്‍ത്തു വച്ച് വായിക്കേണ്ട ഒരു വാര്‍ത്തയും പരസ്യവുമാണിത്. സര്‍ക്കാര്‍ ജീവനക്കാരുടെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക്…

Posted by TC Rajesh Sindhu on Sunday, November 22, 2015

കുമാരി ദിവ്യ എസ്. അയ്യർ ഐ എ എസ് അഭിനയിക്കുന്ന പരസ്യമാണിത്. ചക്കുളത്തുകാവിലെ നാരീ പുജയുടെ ഉദ്ഘാടനം മിസ് അയ്യരുടെ കാലു കഴു…

Posted by Javed Parvesh on Saturday, November 21, 2015

സമൂഹ നന്മ മാത്രം ലക്‌ഷ്യം വച്ച് തന്‍റെ കാല്‍ കഴുകിക്കുന്ന ഐ എ എസ് മാഡത്തിന് വീരവണക്കം.Javed Parvesh: കുമാരി ദി…

Posted by KA Shaji on Saturday, November 21, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here