സമത്വത്തിനായി വെള്ളാപ്പള്ളിയുടെ യാത്ര ഒരുകോടിയുടെ ആഡംബര കാരവനില്‍; പണം എസ്എന്‍ഡിപിയുടേതോ അതോ സ്വന്തം കീശയില്‍നിന്നോ ?

കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ സമത്വമുന്നേറ്റ യാത്ര നയിക്കുന്നത് കോടികള്‍ വിലമതിക്കുന്ന ആഡംബര വാഹനത്തിലിരുന്ന്. ഇതിനായി ഒരു കോടി രൂപ മുടക്കി പ്രത്യേ ആഡംബര കാരവന്‍ തയ്യാറാക്കി. ആധുനിക സൗകര്യങ്ങളുള്ള കാരവന്‍ തയ്യാരാക്കിയത് കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലാണ്.

രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്ന ജാഥ തുടങ്ങും മുമ്പ് തന്നെ ആരോപണങ്ങളുടെ നിഴലിലായി. ജാഥയില്‍ വെള്ളാപ്പള്ളിക്ക് സഞ്ചരിക്കുന്നതിനായി തയ്യാറാക്കിത് കൊച്ചി പറവൂരിലെ എസ്എന്‍ഡിപി നേതാവ് ഷൈജുവിന്‍രെ ഉടമസ്ഥതയിലുള്ള കളപ്പുപ്പറമ്പില്‍ ആട്ടോമൊബൈല്‍സ് എന്ന കാരവന്‍ നിര്‍മ്മാണ കേന്ദ്രത്തിലായിരുന്നു. ടെമ്പോട്രാവലര്‍ വാന്‍ വന്‍തുക മുടക്കി അധുനിക സൗകര്യങ്ങളുള്ള കാരവനായി രൂപമാറ്റം വരുത്തി.

ചലച്ചിത്ര താരങ്ങള്‍ ഉപയോഗിക്കുന്ന ആധുനിക കാരവനുകളെ വെല്ലുന്ന ആഡംബര സൗകര്യങ്ങളാണ് വെള്ളാപ്പള്ളിയുടെ കാരവനില്‍ ഒരുക്കിയത്. വെള്ളാപ്പള്ളിക്കുള്ള ആധുനിക കസേരയ്ക്ക് മാത്രം ലക്ഷങ്ങള്‍ വിലവരും. ഇരിക്കാനും കിടക്കാനും വേണ്ടി സ്ജ്ജീകരിക്കാവുന്നതാണ് കസേര. ശിതീകരിച്ച കാരവനില്‍ ടെലിവിഷന്‍ ഉള്‍പ്പടെയുള്ള വിനോദ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്യാനും കഴിക്കാനും ഉള്ള സൗകര്യങ്ങള്‍, അധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബാത്ത്‌റൂം തുടങ്ങിയവയും കാരവനില്‍ ഒരുക്കിയിട്ടുണ്ട്.

യാത്രയ്ക്കിടെ മറ്റ്‌നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള സൗകര്യങ്ങളും കാരവനില്‍ ഉണ്ട്. എസ്എന്‍ഡിപിയുടെ കൊടിയുടെ നിരമായ പീതവര്‍ണ്ണം തന്നെയാണ് കാരവനും നല്‍കിയത്. കാരവന്റെ നിര്‍മ്മാണച്ചെലവ് ആരുവഹിക്കും എന്നതാണ് ദുരൂഹതയുയര്‍ത്തുന്ന കാര്യം. സമത്വ മുന്നേറ്റയാത്രയ്ക്ക് ആഡംബര വാഹനം ഉപയോഗിക്കുന്നത് ഇതിനകം വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

വെള്ളാപ്പള്ളിക്ക് സുഖകരമായി യാത്ര ചെയ്യുന്നതിന് സ്വന്തം കൈയ്യില്‍നിന്നാണോ പണം ഉപയോഗിക്കുന്നത് എന്നാണ് ഇനി വ്യക്തമാകേണ്ടത്. എസ്എന്‍ഡിപിയുടെ ഫണ്ട് ഉപയോഗിച്ചാണ് ആധുനിക കാരവന്റെ നിര്‍മ്മാണം എങ്കില്‍ വലിയ ധൂര്‍ത്തിന് കൂടിയാണ് സമത്വ മുന്നേറ്റയാത്ര വേദിയാവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here